MollywoodLatest NewsNewsEntertainment

മലയാള സിനിമാ ചരിത്രത്തിൽ നരേന്ദ്ര പ്രസാദ് എന്ന നടൻ്റെ സ്ഥാനം എന്തായിരുന്നു

അവനെ സൂക്ഷിക്കണം. അവന്റെ കണ്ണുകളിലെന്തോ കത്തുന്നു’ വാക്കുകൾക്ക് സൂചിമുനയുടെ ‘ചാത്തൻമാരുടെ മുഖപ്രസാദം വറ്റിയിരിക്കുന്നു ‘ [കൊളപ്പുള്ളി അപ്പൻ തമ്പുരാൻ ] കണിമംഗലം ജഗന്നാഥന്റെ യാത്രകൾക്കു നേർക്കുനേർ വെല്ലുവിളി ഉയർത്തിയ പ്രതിനായകൻ. നായകനൊപ്പം തന്നെ ആഘോഷിക്കപ്പെട്ട അപ്പൻ തമ്പുരാന് ഉയിരേകിയത് നരേന്ദ്രപ്രസാദ് എന്ന അതുല്യപ്രതിഭ. മലയാളത്തിലെ അഭിനയപ്രതിഭകളുടെ മുൻഗണനാ പട്ടികയിൽ എപ്പോഴും ഇടം പിടിക്കുന്ന പേര്. പ്രതിനായകൻ, സഹ നായകൻ, കൊമേഡിയൻ, ക്യാരക്ടർ റോൾ എന്നിവയെല്ലാം അനായാസമായി കൈകാര്യം ചെയ്ത അതുല്യ നടൻ. അദ്ദേഹത്തിൻ്റെ ‘ഓർമ്മകൾക്ക് ഈ പതിനേഴു വർഷം തികയുന്നു.

മലയാള സിനിമാ ചരിത്രത്തിൽ നരേന്ദ്ര പ്രസാദ് എന്ന നടന്റെ സ്ഥാനം എന്തായിരുന്നു. വ്യത്യസ്തങ്ങളായ വേഷങ്ങളെ പകർന്നാടിയ അഭിനയപ്രതിഭ എന്ന നിലയിൽ അദ്ദേഹത്തെ കാണാം. ഡബ്ബിംഗ് ആർട്ടിസ്റ്റ് അധ്യാപകൻ’ നാടകകൃത്ത് സംവിധയകൻ നിരൂപകൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനരേന്ദ്രപ്രസാദ്.
1986 ലെ അസ്ഥികൾ പൂക്കുന്നു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നരേന്ദ്രപ്രസാദ് തൊണ്ണൂറുകളിൽ മലയാള സിനിമയിലെ അനിവാര്യ ഘടകമായി ‘യാദവം, അനിയൻ ബാവ ചേട്ടൻ ബാവ ,മേലേപ്പറമ്പിൽ ആൺവീട് ൾപ്പെടെ ലീഡിംഗ് റോളുകൾ കൈകാര്യം 9ചയ്ത ഇദേഹം തന്റെതായ അഭിനയശൈലികൊണ്ടാണ് സവിശേഷമായ സ്ഥാനം നേടിയെടുത്തത്.പരമേശ്വരൻ [ തലസ്ഥാനം ] സ്വാമി അമൂർത്താനന്ദ[ ഏകലവ്യൻ] മേയർ സ്വാമി [അസുരവംശം] കൊളപ്പുള്ളി അപ്പൻ തമ്പുരാൻ [ആറാം തമ്പുരാൻ ] മൂപ്പിൽ നായർ [നരസിംഹം] ഉൾപ്പെടെ അനവധി പ്രതിനായക വേഷങ്ങൾ അതിഗംഭീരമായി ചെയ്തു. ഒരു പ്രതിനായകനു വേണ്ടത്ത ശരീര ഘടന ഇല്ലാതിരുന്നിട്ടു കൂടി – തൻ്റേതു മാത്രമായ അഭിനയശൈലിയിലൂടെ അവയെ തികവുറ്റതാക്കി.പ്രതിനായകനിരയിൽ നരേന്ദ്രപ്രസാദ് ശൈലി തന്നെ അദ്ദേഹം സൃഷ്ടിച്ചു.

read also;സ്പീഡ് കാമറ പിഴ ചുമത്തുന്നതിൽ ഹൈക്കോടതിയുടെ സ്റ്റേ എല്ലാവർക്കും ബാധകമല്ല ; വിശദീകരണവുമായി പോലീസ്

ഗാംഭീര്യമുള്ള ശബ്ദം, സൂക്ഷ്മമായ ശബ്ദ നിയന്ത്രണം ഉചിതമായ ഭാവപ്രകടനം കൃത്യതയാർന്ന ശരീരചലനങ്ങൾ എന്നിവയിലധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ അഭിനയശൈലി. പിൽക്കാല നടൻമാർക്ക് ഒരനുകരണ മാതൃക കൂടിയായിരുന്നു അദ്ദേഹത്തിൻറെ അഭിനയശൈലി . ഗൗരവമുള്ള ഹ്യൂമർ റോളുകളിലും നരേന്ദ്രപ്രസാദ് തിളങ്ങിയിരുന്നു. മേലേപ്പറമ്പിൽ ആൺവീട് ,അലഞ്ചേരി തമ്പ്രാക്കൾ, അനിയൻ ബാവ ചേട്ടൻ ബാവ ,ഭാഗ്യവാൻ ഉൾപ്പെടെ ഉള്ള ചിത്രങ്ങൾ ഉദാഹരണം. രണ്ടാം ഭാവം, ഉസ്താദ് ഉൾപ്പെടെയുള്ളവയിൽ സംഘർഷങ്ങൾ നേരിടുന്ന അച്ഛൻ റോളുകളും അദേഹം അവിസ്മരണീയമാക്കി.

ഒരു അഭിനേതാവ് എന്ന നിലയിൽ മാത്രം ആഘോഷിക്കപ്പെടേണ്ട വ്യക്തിത്വമല്ല നരേന്ദ്രപ്രസാദ്. നാടക രചിതാവ് സoവിധായകൻ സാഹിത്യ നിരൂപകൻ എന്നീ നിലകളിലും അദേഹം ലബ്ധ പ്രതിഷ്ഠനായിരുന്നു. സൗപർണ്ണികയെന്ന നാടകത്തിന് സംഗീത നാടക അക്കാദമിയുടെ പുരസ്കാരം നേടി ‘. അലഞ്ഞവർ അന്വേഷിച്ചവർ [നോവൽ] സൗപർണ്ണിക [നാടകം] ഉൾപ്പെട കൃതികൾ. ഒപ്പം അനവധി അക്കാദമിക പ0നങ്ങൾ .ആധുനികതാ ഘട്ടത്തിൽ മികച്ച നിരൂപകനായി സ്ഥാനം നേടിയ ഇദ്ദേഹം ചലച്ചിത്ര മേഖലയിലെത്തിയതോടു കൂടി രചനകൾ കുറഞ്ഞു. അഭിനേതാവ് ആയിരുന്നില്ലെങ്കിൽ നിരൂപണ മേഖലയ്ക്ക് കൂടുതൽ സംഭാവനകൾ ലഭിച്ചേനേ.. 2003 നവംബർ 3ന് അദ്ദേഹം അന്തരിച്ചു. ആയുസു നീട്ടിക്കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷേ അനവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചേനേ.

കണിമംഗലം ജഗന്നാഥന്റെ പ്രവൃത്തികളെ വിലയിരുത്തുന്ന കൊളപ്പുള്ളി അപ്പൻ തമ്പുരാന്റെ വാക്കുകൾ നരേന്ദ്രപ്രസാദിന്റെ അഭിനയശൈലിയെ അടയാളപ്പെടുത്തുന്നതിനു പര്യാപ്തമാണ്. കത്തുന്ന കണ്ണുകളും സൂചിമുനയുടെ മൂർച്ചയുള്ള ഡയലോഗ് ഡെലിവറിയുമായി നിറഞ്ഞു നിന്ന നരേന്ദ്രപ്രസാദ് തിരമലയാളത്തിന്റെ മികച്ച പ്രതിഭ തന്നെയായിരുന്നു

 

രശ്മി അനിൽ

shortlink

Post Your Comments


Back to top button