Latest NewsKeralaNewsIndia

ലൈ​ഫ്​​മി​ഷ​ന്‍ ക്ര​മ​ക്കേടിൽ സി ബി ഐ യെ പേടിച്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സർക്കാരിന് കിട്ടിയത് എട്ടിന്റെ പണി

തി​രു​വ​ന​ന്ത​പു​രം: സി.​ബി.​ഐ ​ക്ക്​ ത​ട​യി​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ലൈഫ് മിഷൻ കേസിൽ സ​ര്‍​ക്കാ​ര്‍​ വി​ജി​ല​ന്‍​സ്​ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ അ​ഞ്ചാം​പ്ര​തി​യാ​ക്കി വി​ജി​ല​ന്‍​സ്​ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ച്ച​ത്​ സ​ര്‍​ക്കാ​റി​ന്​ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.

Read Also : പ്ര​വാ​സികളുടെ കോവിഡ് നിരീക്ഷണ കാലയളവ് : നി​ബ​ന്ധ​നകൾ പുറത്തിറക്കി എ​യ​ര്‍​പോ​ര്‍​ട്ട്​ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ

കമ്മീഷൻ ഇ​ട​പാ​ട്​ ന​ട​ന്നെ​ന്ന്​ ത​ന്നെ​യാ​ണ്​ ഇ​തി​ലൂ​ടെ വി​ജി​ല​ന്‍​സ്​ ശ​രി​​വ​ക്കു​ന്ന​തും. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ എം. ​ശി​വ​ശ​ങ്ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്യു​മെ​ന്നും വി​ജി​ല​ന്‍​സ്​ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു.ആ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​റി​നെ​തി​രാ​യ ആ​യു​ധ​മാ​ക്കി വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തെ​യും മാ​റ്റാ​നു​ള്ള നീ​ക്കം പ്ര​തി​പ​ക്ഷം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. അ​തി​നു​ള്ള അ​വ​സ​ര​മാ​യി വി​ജി​ല​ന്‍​സ്​ അ​ന്വേ​ഷ​ണം മാ​റു​ന്നെ​ന്ന വ​സ്​​തു​ത ഒ​രു​വ​ശ​ത്ത്​ തു​ട​രു​മ്പോൾ ഇ​തി​ലൂ​ടെ ലൈ​ഫ്​​മി​ഷ​ന്‍ സം​ബ​ന്ധി​ച്ച സി.​ബി.​​​ഐ അ​ന്വേ​ഷ​ണ​ത്തി​ന്​ ത​ട​യി​ടാ​മെ​ന്ന പ്ര​തീ​ക്ഷ സ​ര്‍​ക്കാ​റി​നു​ണ്ട്.

നി​ല​വി​ല്‍ ലൈ​ഫ്​​മി​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം ര​ണ്ട്​ മാ​സ​ത്തേ​ക്ക്​ കോ​ട​തി സ്​​റ്റേ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്. ഈ ​കേ​സി​ലെ സ്​​റ്റേ മാ​റ്റി​ക്കി​ട്ടാ​നാ​യി സി.​ബി.​​ഐ കോ​ട​തി​യെ സ​മീ​പി​ക്കു​മ്പോൾ അ​തി​ന്​ ത​ട​യി​ടാ​ന്‍ വി​ജി​ല​ന്‍​സ് ​അ​ന്വേ​ഷ​ണം ​ ​കൊ​ണ്ട്​ സാ​ധി​ക്കു​മെ​ന്നാ​ണ് സർക്കാരിന്റെ ​ പ്ര​തീ​ക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button