Latest NewsNewsIndia

ചൈനയ്ക്കും പാകിസ്ഥാനും മറുപടിയുമായി ഇന്ത്യ : ഫ്രാന്‍സില്‍ നിന്ന് വീണ്ടും റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേയ്ക്ക് … രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷിയുള്ള റാഫേലില്‍ മൂന്ന് ഡ്രോപ് ടാങ്കുകള്‍

ന്യൂഡല്‍ഹി : ചൈനയ്ക്കും പാകിസ്ഥാനും മറുപടിയുമായി ഇന്ത്യ, ഫ്രാന്‍സില്‍ നിന്ന് വീണ്ടും റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേയ്ക്ക്. ഫ്രാന്‍സില്‍ നിന്നുള്ള പുതിയ മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങളുടെ ബാച്ച് ഇന്ന് രാത്രിയോടെ ഇന്ത്യയിലെത്തും. ഗുജറാത്തിലെ ജാംനഗര്‍ എയര്‍ബേസിലാണ് ഫ്രാന്‍സില്‍ നിന്നും നേരിട്ട് വിമാനങ്ങള്‍ എത്തുക. തുടര്‍ന്ന് അംബാല വ്യോമത്താവളത്തിലേക്കെത്തിക്കും. വിമാനങ്ങളെ നാളെയായിരിക്കും അംബാലയില്‍ വിന്യസിക്കുക എന്നാണ് സൂചന.

Read Also : മകന്റെ അറസ്റ്റില്‍ തകര്‍ന്ന് ഒറ്റപ്പെട്ട് കോടിയേരി… മക്കളുടെ പോക്കിനെപ്പറ്റിയും നിയന്ത്രിക്കേണ്ട കാര്യങ്ങളെപ്പറ്റിയും കോടിയേരിയ്ക്ക് പിണറായി മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അണിയറയില്‍ സംസാരം.. വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് മൗനം

ഇതുവരെ പത്ത് റഫാല്‍ വിമാനങ്ങളാണ് ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ അഞ്ച് റഫാലുകള്‍ ചേര്‍ന്ന ആദ്യ ബാച്ച് ജൂലായ് 29നാണ് ഇന്ത്യയിലെത്തിയത്. സെപ്റ്റംബര്‍ പത്തിന് ഇവയെ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാക്കി. മറ്റ് അഞ്ചെണ്ണം റഫാലിന്റെ പൈലറ്റുമാര്‍ക്ക് പരിശീലത്തിനായി ഫ്രാന്‍സിലാണുള്ളത്.

മുപ്പത്തിയാറ് റഫാല്‍ വിമാനങ്ങള്‍ക്കാണ് ഇന്ത്യ ഫ്രാന്‍സിന് കരാര്‍ നല്‍കിയത്. ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ട മൂന്ന് വിമാനങ്ങളും ഇടയ്ക്ക് എവിടെയും നിര്‍ത്താതെയാണ് ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യുന്നത്. എട്ട് മണിക്കൂര്‍ നിര്‍ത്താതെയുള്ള പറക്കലിന് ശേഷമാണ് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത്. അതേ സമയം, യാത്രാമദ്ധ്യേ ഇന്ധനം നിറയ്ക്കാന്‍ ഫ്രഞ്ച്, ഇന്ത്യന്‍ ടാങ്കറുകളും ഒപ്പമുണ്ട്.

ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്‍ ആണ് റാഫേലിന്റെ നിര്‍മ്മാതാക്കള്‍. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷിയുള്ള റാഫേലില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. മിക്ക ആധുനിക ആയുധങ്ങളും റാഫേല്‍ വിമാനത്തില്‍ ഘടിപ്പിക്കാനാകും. അസ്ട്ര, സുദര്‍ശന്‍ ബോംബുകള്‍, എ.ഇ.എസ്.എ. റഡാര്‍, പൈത്തണ്‍ 5, ഇസ്രായേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങള്‍ റഫേലിനുണ്ട്. ഒറ്റപറക്കലില്‍ 3700 കിലോമീറ്റര്‍ പരിധിവരെ പറക്കാനാകുന്ന റാഫേലിന് മണിക്കൂറില്‍ 1912 കിലോമീറ്റര്‍ പിന്നിടാന്‍ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button