MollywoodLatest NewsNewsEntertainment

ഫെമിനിസ്റ്റാവരുത്, ആളുകള്‍ വെറുക്കും!! റിമയ്ക്കും രമ്യയ്ക്കുമൊപ്പമുള്ള ചിത്രത്തിന് ആരാധകനു മറുപടി നല്‍കി നവ്യ

'അങ്ങനെ ഒക്കെ പറയാമോ, ചെലോര്‍ടേത് റെഡിയാകും ചെലോര്‍ടേത് റെ‍ഡിയാകില്ല. എന്റേത് റെഡിയായില്ല' എന്നാണ് താരം കുറിച്ചത്.

വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത പ്രിയനടി നവ്യ നായർ വീണ്ടും സിനിമയി ല്‍ സജീവമാവുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തിയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. കഴിഞ്ഞ ദിവസം നടിമാരായ റിമ കല്ലിങ്കലിനും രമ്യ നമ്ബീശനും ഒപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു.

നീണ്ടനാളുകള്‍ക്ക് ശേഷം ഇരുവരേയും കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്. എന്നാല്‍ ഇപ്പോള്‍ വൈറലാവുന്നത് അതിന് താഴെ വന്ന ഒരു കമന്റാണ്.

മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്യൂസിസിയിലെ അം​ഗങ്ങളാണ് റിമയും രമ്യയും. ഇവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെ ഫെമിനിസ്റ്റ് ആവരുതെന്ന ഉപദേശവുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. ഫെമിനിസ്റ്റ് ആവരുതെന്നും ആളുകള്‍ വെറുക്കുമെന്നുമാണ് ഇയാള്‍ കുറിച്ചത്.

ആരാധകരുടെ കമന്റിന് മറുപടി നല്‍കാന്‍ മടികാണിക്കാത്ത താരം ഇതിനു മറുപടി നല്‍കി. ‘അങ്ങനെ ഒക്കെ പറയാമോ, ചെലോര്‍ടേത് റെഡിയാകും ചെലോര്‍ടേത് റെ‍ഡിയാകില്ല. എന്റേത് റെഡിയായില്ല’ എന്നാണ് താരം കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button