KeralaLatest NewsNewsEntertainment

“പ്രവാസിയായാല്‍ കണ്ടു പിടിക്കാന്‍ പറ്റില്ലെന്ന് വിചാരിച്ച് സ്ത്രീകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന് എന്തും പറഞ്ഞു കളയും” ; അശ്ലീല കമന്റുകള്‍ക്ക് എതിരെ അശ്വതി ശ്രീകാന്ത്

നിരന്തരമായി സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ തുടരുകയാണ്. സൈബര്‍ അറ്റാക്കിനെതിരെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ആണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അശ്ലീല കമന്റിട്ടയാളുടെ പ്രൊഫൈല്‍ പങ്കുവെച്ചാണ് അശ്വതിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

കണ്ടിട്ട് ”നല്ല അന്തസ്സുള്ള ആളാണ്. പ്രൊഫൈല്‍ ഫേക്ക് ആവാന്‍ സാദ്ധ്യത ഉണ്ട്. പ്രവാസിയായാല്‍ കണ്ടു പിടിക്കാന്‍ പറ്റില്ലെന്ന് വിചാരിച്ച് സ്ത്രീകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന് എന്തും പറഞ്ഞു കളയും. സെക്ഷ്വല്‍ അബ്യുസ് ആണ് മെയിന്‍. ആ കമന്റ് ഇവിടെ പോസ്റ്റ് ചെയ്യാന്‍ എന്റെ മാന്യത അനുവദിക്കുന്നില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യണം…” എന്നാണ് അശ്വതി പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

എന്നാൽ തന്നെ കുറിച്ച് ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ കീഴില്‍ വന്ന കമന്റുകളും അശ്വതി പങ്കുവെച്ചിട്ടുണ്ട്. ”അവനവന്റെ അമ്മ മരിച്ചാലും ഹി ഹി എന്ന് പറയുന്നവരും എല്ലാത്തിനും മറ്റേ അര്‍ത്ഥം മാത്രം കാണുന്ന ചിലതരം രോഗികളും. ഓരോ ജന്മങ്ങള്‍” എന്ന കുറിപ്പോടെയാണ് കമന്റുകള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

https://www.facebook.com/AswathyOfficial/posts/10224823729248469

 

shortlink

Related Articles

Post Your Comments

Related Articles


Back to top button