Latest NewsIndiaInternational

അതിര്‍ത്തി സംഘര്‍ഷം; ഇന്ത്യ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

കിഴക്കന്‍ ലഡാക്കിലടക്കം നിലയുറപ്പിച്ചിടങ്ങളില്‍ നിന്ന് ഒരിഞ്ച് പോലും പിന്മാറാന്‍ ഇരു രാജ്യങ്ങളും തയ്യാറായിട്ടില്ല.

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയ്ക്കൊരുങ്ങി ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളിലെയും കോര്‍ കമാന്‍ഡര്‍മാര്‍ തമ്മില്‍ഇന്ന് ചര്‍ച്ച നടത്തുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.എട്ടാംതവണയാണ് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തുന്നത്.

കഴിഞ്ഞ രണ്ട് ചര്‍ച്ചകളില്‍ നയതന്ത്രപ്രതിനിധികള്‍ കൂടി പങ്കെടുത്തെങ്കിലും വിഷയം രമ്യതയിലെത്തിയില്ല. കിഴക്കന്‍ ലഡാക്കിലടക്കം നിലയുറപ്പിച്ചിടങ്ങളില്‍ നിന്ന് ഒരിഞ്ച് പോലും പിന്മാറാന്‍ ഇരു രാജ്യങ്ങളും തയ്യാറായിട്ടില്ല.

read also: ‘ഇഡി എത്തുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു, അനൂപിന്റെ കാർഡ് ഇവിടെ ഉണ്ടായിരുന്നു എങ്കിൽ ഞങ്ങൾ നശിപ്പിക്കില്ലായിരുന്നോ..?’-ചാനല്‍ ചര്‍ച്ചയിലെ ബിനീഷ് കോടിയേരിയുടെ ഭാര്യാ മാതാവിന്റെ ചോദ്യം സമൂഹ മാധ്യമങ്ങളിൽ വൈറൽ, തെളിവ് നശിപ്പിച്ചെന്നും ആരോപണം

ലഫ്റ്റനന്റ് ജനറല്‍ പിജികെ മോനോനും സംഘവുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുക്കുക. ഇതിന് പുറമേ വിദേശകാര്യ മന്ത്രാലയത്തിന്റെ കിഴക്കന്‍ ഏഷ്യാ സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.ലഡാക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ചൈനീസ് നിര്‍ദ്ദേശം ഇന്ത്യ ഇതിനിടെ തള്ളിയിരുന്നു.

 

 

shortlink

Post Your Comments


Back to top button