KeralaLatest NewsNews

തദ്ദേശ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകൂല സാഹചര്യം … അവകാശവാദങ്ങളുമായി നേതാക്കള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകൂല സാഹചര്യം. അവകാശവാദങ്ങളുമായി നേതാക്കള്‍. എല്‍ഡിഎഫിന് ഏറെ അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് ഉള്ളതെന്നും കഴിഞ്ഞ തവണത്തേക്കാള്‍ വലിയ വിജയം പാര്‍ട്ടി സ്വന്തമാക്കുമെന്നുമാണ് ഇടത് കണ്‍വീനര്‍ എ വിജയരാഘവന്‍ അഭിപ്രായപ്പെട്ടത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ഇടത് സര്‍ക്കാറിന്റെ ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണയായിരിക്കും ഇടത് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന്റെ അടിസ്ഥാനം. യുഡിഎഫിന്റെ അവസരവാദ നയസമീപനങ്ങള്‍ക്ക് തിരിച്ചടി ലഭിക്കും. ഹിന്ദു-മുസ്ലിം വര്‍ഗ്ഗീയ കക്ഷികളുമായി യുഡിഎഫ് ഉണ്ടാക്കിയിരിക്കുന്ന രാഷ്ട്രീയ സഖ്യത്തെ ജനം പുറംതള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Read Also :  ബിനീഷിന്റെ ഭാര്യയും ഭാര്യ മാതാവും വിവാദമാക്കിയ ആ ക്രെഡിറ്റ് കാര്‍ഡ് തലസ്ഥാനത്തെ പ്രമുഖ ബ്യൂട്ടി പാര്‍ലറില്‍ ഉപയോഗിച്ചുവെന്നതിന് തെളിവ് …. ബിനീഷിന്റെ ഭാര്യ ഭാര്യ മാതാവും പറഞ്ഞ കള്ളത്തരം പൊളിച്ചടുക്കി ഇഡി …. കള്ളം പൊളിച്ചെടുത്തപ്പോള്‍ ഇഡിയ്‌ക്കെതിരെ തിരിഞ്ഞ് കുടുംബാംഗങ്ങള്‍

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തുവാരുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. യുഡിഎഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണ് ഉള്ളത്. എല്‍ഡിഎഫ് പൂര്‍ണ്ണ തകര്‍ച്ചയിലാണ്. ആരുമായും കൂട്ടുകൂടാം എന്നതാണ് അവരുടെ നിലപാട്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന സിപിഎമ്മിന് ഇനി ആരോടാണ് കൂട്ട് കൂടിക്കൂടാത്തെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക ബിജെപിയാണെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ സ്വര്‍ണ്ണക്കടത്ത് പ്രധാന പ്രചാരണ വിഷയമാവുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button