Latest NewsNewsIndia

കൊവിഡ് മഹാമാരി അവസാനിച്ചാൽ ഉടൻ രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും : അമിത്ഷാ

കൊല്‍ക്കത്ത: കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാവുകയും അവസാനിക്കുകയും ചെയ്താല്‍ പൗരത്വ (ഭേദഗതി) നിയമം രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ രണ്ട് ദിവസത്തെ പര്യടനത്തിലായിരുന്നു ഷാ. ‘പൗരത്വ നിയമം നടപ്പാക്കുകയും അഭയാര്‍ഥികള്‍ക്ക് പൗരത്വം ലഭിക്കുകയും ചെയ്യും. ഇത് കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ അത് നടക്കും. നിയമം നിലവിലുണ്ട്,’ അമിത് ഷാ പറഞ്ഞു.

Read Also : ആചാര ലംഘനങ്ങളുണ്ടാക്കുന്ന ശബരിമല തീര്‍ത്ഥയാത്ര ഭക്തര്‍ ഉപേക്ഷിക്കണമെന്ന് അയ്യപ്പ സേവാ സമാജം

അയല്‍രാജ്യങ്ങളില്‍ മതപരമായ പീഡനങ്ങള്‍ നേരിട്ടവരെ സഹായിക്കാന്‍ മാത്രമാണ് നിയമം ഉദ്ദേശിക്കുന്നതെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്ന് ബിഎസ്പി (ബഹുജന്‍ സമാജ് പാര്‍ട്ടി), എസ്പി (സവാജ്വാദി പാര്‍ട്ടി), കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, മമത ദീദി എന്നിവര്‍ പറയുന്നത് കള്ളമാണ്. സിഎഎ പൗരത്വം നല്‍കാനുള്ള നിയമമാണ്, ആരുടെയും പൗരത്വം കവര്‍ന്നെടുക്കാന്‍ അത് കാരണണാകില്ല എന്നും അമിത്ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button