KeralaNews

പ്രണയം നടിച്ച് നാളുകളോളം പീഡനം… അവസാനം ഗര്‍ഭിണിയായപ്പോള്‍ യുവാവ് ഗള്‍ഫിലേയ്ക്ക് മുങ്ങി : പെണ്‍കുട്ടിയ ഗര്‍ഭിണിയാണെന്നറിഞ്ഞത് വയറുവേദനയെ തുടര്‍ന്ന്

കോട്ടയം: പ്രണയം നടിച്ച് നാളുകളോളം പീഡനം, അവസാനം ഗര്‍ഭിണിയായപ്പോള്‍ യുവാവ് ഗള്‍ഫിലേയ്ക്ക് മുങ്ങി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. എന്നാല്‍ വിദേശത്തേയ്ക്ക് കടന്ന പ്രതിയെ നാട്ടിലെത്തിയ ദിവസം വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. അയ്മനം മര്യാത്തുരുത്ത് വിനോദ് വില്ലയില്‍ പി.എസ് പ്രശാന്തിനെ ആണ് വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.ജെ അരുണ്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിലായിരുന്നു കേസിനാസ്പദമായ സംഭവം.

Read Also : ഞങ്ങളെല്ലാം നിരപരാധികളാണ്… കള്ളക്കേസ് ഉണ്ടാക്കി ബിനീഷിനെ അറസ്റ്റ് ചെയ്യിച്ചത് കേന്ദ്രസര്‍ക്കാര്‍… മോദി സര്‍ക്കാറിനെതിരെ സിപിഎം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

പ്രദേശവാസിയായ പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടു നടന്ന് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ഇതോടെ ഇയാള്‍ വിസിറ്റിങ് വിസയില്‍ വിദേശത്തേയ്ക്ക് കടന്നു. എംബസിയുടെ സഹായത്തോടെ പൊലീസ് അന്വേഷണം ഉര്‍ജിതമാക്കിയതോടെ പ്രതി നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button