Latest NewsNewsIndia

പിഎസ്എല്‍വി സി49 വിക്ഷേപണം വിജയം

 

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-01 ഉള്‍പ്പടെ പത്തോളം ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി49 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് നിശ്ചയിച്ച സമയത്തില്‍ നിന്ന് പത്ത് മിനിട്ട് വൈകി 3:12ഓടെയാണ് ഉപഗ്രഹ വിക്ഷേപണമുണ്ടായത്. ആദ്യം വിക്ഷേപിക്കുന്നതിന് നിശ്ചയിച്ച സമയമായ 3:02ന് അതിശക്തമായ മഴ ശ്രീഹരിക്കോട്ടയില്‍ പെയ്തു. ഇതുമൂലം കൗണ്ട്ഡൗണ്‍ അല്‍പ സമയത്തേക്ക് നിര്‍ത്തി വയ്ക്കേണ്ടി വന്നു. തുടര്‍ന്ന് നടപടികള്‍ പുനരാരംഭിച്ച ശേഷം കനത്ത മഴക്കിടയിലും വിക്ഷേപണം വിജയകരമായി നടത്തുകയായിരുന്നു.

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-01 കൃഷി, വനപരിപാലനം, ദുരന്തനിവാരണം എന്നിവയില്‍ രാജ്യത്തിന് വളരെയധികം സഹായകമാകുമെന്നാണ് പ്രതീക്ഷ. ഇസ്രൊയുടെ അന്‍പത്തിയൊന്നാമത് ദൗത്യമാണ് ഇന്ന് നടന്നത്.കൊവിഡ് കാലത്ത് ആദ്യമായാണ് ഐഎസ്ആര്‍ഒ ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിരുന്നതിനാല്‍ സന്ദശക ഗ്യാലറികള്‍ വിക്ഷേപണ സമയത്ത് ഒഴിഞ്ഞു കിടന്നിരുന്നു.ഒന്‍പതോളം വിദേശ രാജ്യങ്ങളില്‍ നിന്നുളള സാറ്റലൈറ്റുകളും ഇഒഎസ്-01നൊപ്പമുണ്ട്. ലക്സംബര്‍ഗിന്റെയും അമേരിക്കയുടെയും നാല് ഉപഗ്രഹങ്ങളും ലിത്വാനിയയുടെ ഒരു ഉപഗ്രഹവുമാണ് ഒപ്പം വിക്ഷേപിച്ചത്. സാറ്റലൈറ്റുകള്‍ വിജയകരമായി അവയുടെ ഭ്രമണപദത്തില്‍ എത്തിച്ചേര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button