KeralaLatest NewsNewsIndia

“രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ല ; ജനകീയമായി ചെറുക്കും” : എസ് ഡി പി ഐ

തിരുവനന്തപുരം :കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമായാല്‍ പൗരത്വ നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു . ഇതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ഏജീസ് ഓഫിസിലേക്ക് മാർച്ച് നടത്തി.രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നും എസ് ഡി പി ഐ വ്യക്തമാക്കി.

Read Also : എസ് ഹരീഷിന്റെ ‘മീശ’ നോവലിന് ജെസിബി സാഹിത്യ പുരസ്കാരം

പൗരത്വ നിയമം നടപ്പാക്കാനുള്ള തീരുമാനം രാജ്യത്ത് വീണ്ടും അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന ആരോപണവും എസ് ഡി പി ഐ ഉയർത്തി . ഈ നീക്കത്തെ ജനകീയമായി ചെറുക്കുമെന്നും എസ് ഡി പി ഐ പ്രസ്താവിച്ചു . പൗരത്വ നിയമത്തിന്റെ പേരിൽ രാജ്യത്ത് വീണ്ടും കലാപങ്ങൾ സൃഷ്ടിക്കാൻ എസ് ഡി പി ഐ ശ്രമിക്കുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button