Latest NewsNewsIndia

ജമ്മുകാശ്മീരില്‍ പാക് ഭീകരുമായി ഏറ്റുമുട്ടല്‍; 4 സൈനികര്‍ക്ക് വീരമൃത്യു … ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗർ : ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം തടയുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യുവരിച്ചു. ബിഎസ്എഫ് ജവാനുൾപ്പെടെ മൂന്ന് സൈനികരാണ് വീരമൃത്യുവരിച്ചത്.  അതിനിടെ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു.

Read Also : യുഎസില്‍ ബൈഡന്റെ ആദ്യനീക്കം തന്നെ ഇന്ത്യയ്ക്ക് അനുകൂലമായി… ലോകം കാത്തിരുന്ന ആ പ്രഖ്യാപനം ഉടന്‍… ഡോ.വിവേക് മൂര്‍ത്തിയെ ലോകം അറിയാന്‍ പോകുന്നു

കുപ്വാര ജില്ലയിലെ കെരാൻ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് വിവരം. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം നേരത്തെ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ഭീകരനെ കൂടി വധിച്ചത്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

കെരാൻസെക്ടറിലെ മച്ചിൽ അതിർത്തിവഴിയാണ് ഭീകരർ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. എന്നാൽ ഇവരുടെ സംശയാസ്പദമായ നീക്കം സൈനികരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് ചെറുക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button