Latest NewsNewsIndia

ബാത്ത്‌റൂമില്‍ ഒളി ക്യാമറ വെച്ച്‌ ഭര്‍ത്താവ് ചിത്രങ്ങള്‍ പകര്‍ത്തി; വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് ആക്കി; പരാതിയുമായി ഭാര്യ

ഇരുപത് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നതായും

തന്റെ നഗ്നദൃശ്യങ്ങൾ കു ളിമുറിയില്‍ ഒളിക്യാമറ വെച്ച്‌ ഭര്‍ത്താവ് പകര്‍ത്തിയെന്ന പരാതിയുമായി ഭാര്യ. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്ന സമയത്ത്, താനറിയാതെ ബാത്ത്‌റൂമില്‍ ഒളി ക്യാമറ വെച്ച്‌ ഭര്‍ത്താവ് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും ഇരുപത് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നതായും യുവതി പരാതിയിൽ പറയുന്നു. നിലവില്‍ യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം.

തന്റെ ദൃശ്യങ്ങളിൽ ചിലത് വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് ആയി ഇയാൾ ഇട്ടെന്നും യുവതി ആരോപിക്കുന്നു. ഭര്‍ത്താവിന്റെ അമ്മയും അമ്മാവന്‍മാരും ഇതിനു പിന്നിലുണ്ടെന്ന് പരാതിയിൽ യുവതി പറഞ്ഞു .

read also:​പാര്‍​ക്കി​ന്‍​സ​ണ്‍​സ് രോ​ഗ​ബാ​ധി​തനാണ്,​ വെ​ള്ളം കു​ടി​ക്കാ​ന്‍ സ്‌​ട്രോ​യും സി​പ്പ​ര്‍ ക​പ്പും വേണം; ഫാ. സ്റ്റാന്‍ സ്വാമി കോടതിയില്‍

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button