KeralaLatest NewsNews

സ്വത്ത് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ച കേസ് ; പ്രതി അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്ര ചെമ്പനോടയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതി പിടിയില്‍. ചെമ്പനോട കിഴക്കരക്കാട്ട് ഷിജോ തോമസിനെ (ഉണ്ണി – 35 ) കുത്തി കൊന്ന കേസില്‍ കിഴക്കരക്കാട്ട് ചാക്കോ (കുഞ്ഞച്ചന്‍ – 55) ആണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. കുടുംബങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം.

റോഡ് വെട്ടുന്നതുമായ ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജെസിബി ഉപയോഗിച്ച് അതിര്‍ത്തിയിലൂടെ റോഡ് നിര്‍മ്മിക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും ചെമ്പനോട കിഴക്കരക്കാട്ട് ഷിജോ തോമസിന് കുത്തേല്‍ക്കുകയുമായിരുന്നു. സംഭവ ശേഷം കാട്ടിലൂടെ രക്ഷപ്പെട്ട ചാക്കോയെ കുറ്റ്യാടിയില്‍ വെച്ചാണ് പേരാമ്പ്ര സബ്ബ് ഇന്‍സ്പക്ടര്‍ എ.കെ ഹസ്സന്റെ നേതൃത്വത്തില്‍ വൈകിട്ട് കസ്റ്റഡിയിലെടുത്തത്. രാത്രി 9 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാളെ കോടതിയില്‍ ഹാജരാക്കും. ഷിജോയും ചാക്കോയും തമ്മില്‍ കുറച്ച് കാലമായി വഴി തര്‍ക്കം നിലവിലുണ്ടായിരുന്നെന്ന് പെരുവണ്ണാമുഴി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button