KeralaLatest NewsNews

റെയ്ഡില്‍  കണ്ടെത്തിയത് രണ്ട് കാര്‍ഡുകള്‍… കാര്‍ഡുകള്‍ ആരോ മനപ്പൂര്‍വ്വം ബിനീഷിനെ കുടുക്കാന്‍ കൊണ്ടു വച്ചതാണെന്ന നിലപാടില്‍ ഭാര്യയും ഭാര്യ മാതാവും… കാര്‍ഡ് കണ്ടിരുന്നുവെങ്കില്‍ കത്തിച്ചു കളയുമായിരുന്നുവെന്ന ഭാര്യ മാതാവിന്റെ ചാനല്‍ ചര്‍ച്ചയിലെ വെളിപ്പെടുത്തല്‍ കൂടുതല്‍ സംശയത്തിലേയ്ക്ക്… കുരുക്കുകള്‍ മുറുക്കി ഇഡിയും

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് രണ്ട് കാര്‍ഡുകള്‍.. കാര്‍ഡുകള്‍ ആരോ മനപ്പൂര്‍വ്വം ബിനീഷിനെ കുടുക്കാന്‍ കൊണ്ടു വച്ചതാണെന്ന നിലപാടില്‍ ഭാര്യയും ഭാര്യ മാതാവും ഉറച്ചുനില്‍ക്കുക തന്നെയാണ്. കാര്‍ഡ് കണ്ടിരുന്നുവെങ്കില്‍ കത്തിച്ചു കളയുമായിരുന്നുവെന്ന ഭാര്യ മാതാവിന്റെ ചാനല്‍ ചര്‍ച്ചയിലെ വെളിപ്പെടുത്തലാണ് കൂടുതല്‍ സംശയത്തിലേയ്ക്ക വഴിവെച്ചിരിക്കുന്നത്. റെയ്ഡില്‍ ഇഡി പിടിച്ചെടുത്തതില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉണ്ടെന്നാണ് സൂചന. ഡെബിറ്റ് കാര്‍ഡിന്റെ വിവരം മാത്രമാണ് വെളിയില്‍ വന്നത്. ഈ കാര്‍ഡിന്റെ ട്രാന്‍സാക്ഷനുകള്‍ ഇഡി സംഘം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

Read Also : കേന്ദ്ര തലത്തില്‍ ഇടപെടലും തിരിച്ചടിയും ഉറപ്പായതോടെ ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ ഇഡിക്കെതിരായ എല്ലാ നടപടികളും ഉപേക്ഷിച്ച് ബാലാവകാശ കമ്മീഷന്‍

അനൂപ് ബംഗളൂരുവില്‍ ഉള്ളപ്പോള്‍ കാര്‍ഡ് കേരളത്തില്‍ പലഭാഗത്തും ഉപയോഗിച്ചിട്ടുണ്ട്. ബിനീഷ് അറസ്റ്റിലായിക്കഴിഞ്ഞും കാര്‍ഡ് തിരുവനന്തപുരത്ത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് വിനിയോഗത്തിന്റെ സ്റ്റേറ്റ്മെന്റുകള്‍ എടുത്ത് പരിശോധനയാണ് ഇഡി സംഘം നടത്തുന്നത്.

കാര്‍ഡ് വീട്ടില്‍ നിന്നുള്ളതല്ലെന്നും ഇഡി സംഘം കൊണ്ട് വന്നു വീട്ടില്‍ നിക്ഷേപിച്ചതാണെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് ബിനീഷിന്റെ ഭാര്യ റെനീറ്റയും മാതാവ് മിനിയും ഉയര്‍ത്തിയത്. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഡിജിറ്റല്‍ എവിഡന്‍സ് ആണെന്ന വസുതകള്‍ ഓര്‍ക്കാതെയാണ് ഈ പരാമര്‍ശം ബിനീഷിന്റെ ഭാര്യ കുടുംബം നടത്തിയത് എന്ന് തന്നെ വിലയിരുത്തല്‍ വന്നിരുന്നു. അനൂപിന്റെ കാര്‍ഡ് ആണെങ്കില്‍ ഞങ്ങള്‍ ആദ്യമേ കത്തിച്ചു കളയുമായിരുന്നു എന്ന മിനിയുടെ മാധ്യമങ്ങള്‍ക്ക് മുന്നിലുള്ള തുറന്നു പറച്ചിലും ഇഡി വൃത്തങ്ങള്‍ കരുതലോടെയാണ് കാണുന്നത്. ഇതുവരെ ചിത്രത്തില്‍ ഇല്ലാതിരുന്ന ബിനീഷിന്റെ ഭാര്യ കുടുബം കൂടി ഇപ്പോള്‍ ബിനീഷിന്റെ പേരില്‍ നടക്കുന്ന കള്ളപ്പണ-മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പരിധിയിലേക്ക് വരുകയാണ് എന്ന സൂചനയാണ് ഇഡി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button