KeralaLatest NewsNews

ട്രഷറി തട്ടിപ്പ് കേസ്: വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് പിണറായി സർക്കാർ

ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ശാസ്ത്രീയ തെളുകള്‍ ലഭിക്കേണ്ടതുള്ളതുകൊണ്ടാണ് കുറ്റപത്രം വൈകുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പു കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്നും പോലീസ് അന്വേഷണം മതിയെന്ന നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച ധനമന്ത്രി തോമസ് ഐസക്കിന്റെ ശിപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. എന്നാൽ നേരത്തെ കേസ് വിജിലന്‍സിന് കൈമാറണമെന്നായിരുന്നു പോലീസ് ശിപാര്‍ശ ചെയ്തത്. എന്നാല്‍ ഇത് തള്ളിയിരിക്കുകയാണ് സര്‍ക്കാര്‍.

വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ ജോലി ചെയ്യുമ്പോഴാണ് സോഫ്റ്റ് വെയറിലെ പിഴവുകള്‍ മുതലാക്കി ബിജുലാല്‍ 2.73 കോടി തട്ടിയത്. കേസ് അന്വേഷണം ആരംഭിച്ച പോലീസിന് പക്ഷേ തുടക്കം മുതല്‍ പിഴച്ചു. കീഴടങ്ങാനായി അഭിഭാഷകന്റെ ഓഫീസിലെത്തി മാധ്യമങ്ങളെ കാണുമ്പോഴാണ് ബിജുലാലിനെ പോലീസിന് പിടികൂടാനായത്. ആഗസ്റ്റ് മൂന്നിനായിരുന്നു ബിജു ലാലിന്റെ അറസ്റ്റ്. വഞ്ചിയൂര്‍ ട്രഷറിയില്‍ കൂടാതെ ബിജുലാല്‍ ജോലി ചെയ്ത മറ്റ് ട്രഷറികളിലും തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് പറഞ്ഞത്.
ഇതുകൂടാതെ ക്യാഷ് കൗണ്ടറില്‍ നിന്നും ബിജുലാല്‍ പണം മോഷ്ടിച്ചുവെന്നും കണ്ടെത്തി. പിടിക്കപ്പെടുമെന്നായപ്പോള്‍ ബിജുലാല്‍ ഈ പണം ക്യാഷറുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.

Read Also: അടുത്ത നീക്കം ജലീലേയ്ക്ക്; മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

എന്നാൽ തട്ടിപ്പ് കേസില്‍ പിടികൂടിയപ്പോള്‍ ബിജുലാലിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതല്ലാതെ മറ്റ് നടപടികളൊന്നും ഇതേ വരെയുണ്ടായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ശാസ്ത്രീയ തെളുകള്‍ ലഭിക്കേണ്ടതുള്ളതുകൊണ്ടാണ് കുറ്റപത്രം വൈകുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button