Latest NewsNewsIndia

മാഫിയാ സംഘത്തിനെ പിടികൂടി; ഉത്തര്‍പ്രദേശ് പോലീസിനെ അഭിനന്ദിച്ച്‌ കേന്ദ്രമന്ത്രി

ഖെലോ ഇന്ത്യാ 2021 കായിക മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ അവസരമൊരുക്കാമെന്ന വാഗ്ദ്ദാനം നല്‍കിയാണ് പുതുമുഖ കായികതാരങ്ങളില്‍ നിന്നും പണം തട്ടിയത്.

ലഖ്‌നൗ: ഉത്തര്‍പ്രദേശ് പോലീസിനെ അഭിനന്ദിച്ച്‌ കേന്ദ്രമന്ത്രി. സംസ്ഥാനത്തെ കായികതാരങ്ങളെ കബളിപ്പിച്ച്‌ പണം തട്ടിയ സംഘം പിടിയില്‍. കായിക രംഗത്തെ മാഫിയാ സംഘത്തിനെ പിടികൂടിയ പോലീസ് വിഭാഗത്തിനെയാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അഭിനന്ദിച്ചത്. ഖെലോ ഇന്ത്യാ 2021 കായിക മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ അവസരമൊരുക്കാമെന്ന വാഗ്ദ്ദാനം നല്‍കിയാണ് പുതുമുഖ കായികതാരങ്ങളില്‍ നിന്നും പണം തട്ടിയത്. മൂന്ന് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Read Also: ബീഹാറില്‍ കുതിരക്കച്ചവടം നടക്കുമോയെന്ന് കോണ്‍ഗ്രസ്

എന്നാൽ ആഗ്രയിലെ സൈബര്‍ പോലീസ് വിഭാഗമാണ് കുറ്റവാളികളെന്ന് സംശയിക്കുന്നവരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചത്. ഇവരില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകളും ഒരു ലാപ് ടോപ്പും ഇരുപത്തയ്യായിരം രൂപയും കണ്ടെത്തി. സഞ്ജു പ്രതാപ് സിംഗ്, രവി, അനുജ് എന്നിവരാണ് പിടിയിലായത്. കായികരംഗത്തെ സംശുദ്ധീകരണത്തിന് പ്രധാന ചുവടുവെയ്പ്പാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. ഉത്തര്‍പ്രദേശ് പോലീസിന്റെ അതിവേഗത്തിലുള്ള നീക്കം എല്ലാ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നുവെന്നും കിരണ്‍ റിജിജു ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button