Latest NewsNewsIndia

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ മേധാവി ബിഷപ്പ് യോഹന്നാനോട് വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടില്‍ അമിത് ഷാ : വരുന്നത് സിബിഐ-ഇഡി സംയുക്ത റെയ്ഡ് …. ഉന്നതര്‍ കുടുങ്ങും

 

കൊച്ചി: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ മേധാവി ബിഷപ്പ് യോഹന്നാനോട് വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടില്‍ അമിത് ഷാ . വരുന്നത് സിബിഐ-ഇഡി സംയുക്ത അന്വേഷണം. കോടികളുടെ തിരിമറി നടത്തിയെന്ന കേസില്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് മേധാവി ബിഷപ്പ് കെ പി യോഹന്നാനെതിരെയാണ് ശക്തമായ അന്വേഷണം. 30 ഓളം ട്രസ്റ്റുകളില്‍ ഭൂരിഭാഗവും കടലാസ് സ്ഥാപനങ്ങളാണെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും ഉള്ള ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണവും അനിവാര്യമായിരിക്കുകയാണ്. ഇപ്പോള്‍ അമേരിക്കയിലാണ് ബിഷപ്പ് കെ.പി.യോഹന്നാന്‍. നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാന്‍ ഇഡിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായി സൂചനയുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണ ഏജന്‍സിയോട് സഹകരിക്കുന്ന സമീപനമാണ് കെ.പി.യോഹന്നാന്‍ സ്വീകരിച്ചിരിക്കുന്നത്. ഡിസംബറില്‍ താന്‍ ഇന്ത്യയില്‍ മടങ്ങിയെത്താമെന്നും ചോദ്യം ചെയ്യലിന് ഹാജരാകാമെന്നുമാണ് അദ്ദേഹത്തിന്റെ സന്ദേശം.

Read Also : ഉന്നത രാഷ്ട്രീയ നേതാവിന്റെ ചികിത്സയ്ക്ക് പണം മുടക്കിയതും ബിലീവേഴ്‌സ് സഭ … യോഹന്നാന്റെ അനധികൃത നിക്ഷേപങ്ങളുടെ പട്ടികയില്‍ സംസ്ഥാനത്തെ രണ്ടു മാധ്യമ സ്ഥാപനങ്ങളും

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ ആദായനികുതി റെയ്ഡുകളില്‍ കോടികളുടെ കറന്‍സി പിടിക്കുകയും, 500 കോടിയിലേറെ ഹവാല ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button