KeralaLatest NewsNews

ഷാര്‍ജ, ദുബായ് യാത്രകള്‍ സംശയനിഴലില്‍…  കെ.ടി.ജലീലിനെ വിടാതെ പിന്തുടര്‍ന്ന് കസ്റ്റംസ് … വിനയായത്  മതഗ്രന്ഥം വിതരണം ചെയ്യാന്‍ സ്വീകരിച്ചതിന്റെ ഉത്തരവാദിത്തം മാത്രമേ തനിക്കുളളൂവെന്നും മറ്റൊന്നിനെ കുറിച്ചും ചോദിക്കരുതെന്ന മന്ത്രിയുടെ നിലപാട്

കൊച്ചി: മന്ത്രി.കെ.ടി.ജലീലിന്റെ യാത്രകള്‍ വിദേശയാത്രകള്‍ സംശയനിഴലില്‍.മന്ത്രിയുടെ ഷാര്‍ജ, ദുബായ് യാത്രകളാണ് സംശയത്തില്‍ നില്‍ക്കുന്നത്. ഇതോടെ കസ്റ്റംസ് വിദേശയാത്രകളുടെ രേഖകള്‍ തേടി . വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനായി ഷാര്‍ജയിലേക്കും ദുബായിലേക്കും നടത്തിയ യാത്രകളുടെ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. മതഗ്രന്ഥം വിതരണം ചെയ്യാന്‍ സ്വീകരിച്ചതിന്റെ ഉത്തരവാദിത്തം മാത്രമേ തനിക്കുളളൂവെന്ന് മന്ത്രി ചോദ്യം ചെയ്യലില്‍ കസ്റ്റംസിനോട് വിശദീകരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നടപടി.

Read Also : അ​ങ്ങാ​ടി​യി​ല്‍ തോ​റ്റ​തി​ന് എ​ന്തി​നാ അ​മ്മ​യു​ടെ മെ​ക്ക​ട്ട് ക​യ​റു​ന്ന​ത്? പാ​വം ​ഗ​വേ​ഷ​ണ പ്ര​ബ​ന്ധം എ​ന്തു പിഴച്ചുവെ​ന്ന് ജ​ലീ​ല്‍

യു എ ഇ കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്ത മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ആറ് മണിക്കൂറിലേറെയാണ് ഇന്നലെ ചോദ്യം ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായാണ് മന്ത്രിയോട് യാത്ര രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. ഷാര്‍ജയില്‍ നടന്ന പുസ്തക മേളയിലും ദുബായില്‍ നടന്ന തിരൂരങ്ങാടി പി എസ് എം ഒ കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലും പങ്കെടുക്കാനായി നടത്തിയ യാത്രകളുടെ അനുമതി പത്രമടക്കമുളള രേഖകളാണ് ഹാജരാക്കേണ്ടത്.

ഇതിനിടെ മതഗ്രന്ഥം ഇറക്കുമതി ചെയ്തത് കോണ്‍സുലേറ്റും ഇളവ് നല്‍കിയത് കസ്റ്റംസുമാണെന്നിരിക്കെ വിതരണം ചെയ്തതിന്റെ ഉത്തരവാദിത്തം മാത്രമെ തനിക്കുളളൂ എന്ന നിലപാടിലാണ് മന്ത്രി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button