Latest NewsNewsIndia

കത്തിയെരിയുന്ന ടണലില്‍ ബൈക്കുമായി സാഹസിക യാത്ര; ലോക റെക്കോഡ് നേടി ഇന്ത്യന്‍ സൈന്യം

2014ല്‍ ആന്ദ്രെ ഡീകോക്ക്, എന്റിക്കൊ സ്‌കൂമാന്‍ എന്നിവര്‍ കുറിച്ച റെക്കോഡാണ് ശിവം സിംഗ് തിരുത്തിക്കുറിച്ചത്.

ബംഗളൂരു: ആളിക്കത്തുന്ന ടണലിലൂടെ ഏറ്റവുമധികം ദൂരം സഞ്ചരിച്ചതിന്‌ ലോക റെക്കോഡ് നേടി ഇന്ത്യന്‍ സൈന്യം. ആര്‍മി സര്‍വീസ് കോര്‍പ്പ്സിന്റെ കീഴിലുള്ള മോട്ടോര്‍സൈക്കിള്‍ സംഘമാണ് കത്തിയെരിയുന്ന ടണലിലൂടെ ബൈക്ക് ഓടിച്ചത്. ബംഗളൂരൂവിലെ എ.എസ്സി ഗ്രൗണ്ടിലാണ് ക്യാപ്റ്റന്‍ ശിവാം സിംഗിന്റെ നേതൃത്വത്തിലുള്ള മോട്ടോര്‍ സൈക്കിള്‍ സംഘമായ ടോര്‍ണാഡോസിന്റെ ഈ അഭ്യാസ പ്രകടനം നടത്തിയത്.

തീയിലൂടെ 127 മീറ്റര്‍ ദൂരമാണ് സേന സഞ്ചരിച്ചത്. ദക്ഷിണാഫ്രിക്കക്കാരുടെ പേരിലുള്ള റെക്കോഡാണ് സേന തകര്‍ത്തത്. 2014ല്‍ ആന്ദ്രെ ഡീകോക്ക്, എന്റിക്കൊ സ്‌കൂമാന്‍ എന്നിവര്‍ കുറിച്ച റെക്കോഡാണ് ശിവം സിംഗ് തിരുത്തിക്കുറിച്ചത്. അഭ്യാസപ്രകടനത്തിനിടെ പൊളളലേറ്റ ശിവം സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ബൈക്കിനും കേടുപാടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button