KeralaLatest NewsNews

കൊറോണയെ ‘വരച്ച വരയി’ലാക്കാൻ കെഎസ്ആർടിസി

കെ.എസ്.ആർ.ടി.സി-യുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോക്കറ്റ് കാർട്ടൂൺ പരമ്പരയായ " സുനു സുമി സ്പീക്കിംഗ്" ബഷീർ കീഴിശ്ശേരിയുടെ സൃഷ്ടിയാണ്.

എടപ്പാൾ: കൊറോണ വയറസ്സിനെ വരച്ചവരയിലാക്കാൻ ബോധവത്കരണ കാർട്ടൂണുകളുമായി രണ്ട് KSRTC ജീവനക്കാർ! കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ അനേകം കലാകാരൻമാരുണ്ട്. അതിൽ തന്നെ കാർട്ടൂണിസ്റ്റുകളുടെയും ചിത്രകാരൻമാരുടെയും നല്ലൊരു നിര തന്നെയുണ്ട്. KSRTC യിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരായ എടപ്പാൾ റീജണൽ വർക്ക്ഷോപ്പിലെ ദിനേശ് പി.വി (ദിനേശ് ഡാലി)യും, കോഴിക്കോട് റീജിനൽ വർക് ഷോപ്പിലെ ബഷീർ കിഴിശ്ശേരിയും പ്രഗത്ഭരായ രണ്ട് കാർട്ടൂണിസ്റ്റുകളാണ്. ലോക് ഡൗൺ സമയത്ത് കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ സ്പെഷ്യൽ ബുള്ളറ്റിനുകളിൽ ഈ രണ്ടു പേരുടെയും കലാസൃഷ്ടികൾ ഉൾപ്പെടുത്തുകയും അവ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.

Read Also: ഞെട്ടിത്തരിച്ച് കേരളക്കര; സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെന്‍ ആഘോഷങ്ങള്‍ക്ക് കെ.എസ്.ആര്‍.ടിസിയും വിട്ട് നൽകി പിണറായി സർക്കാർ

കെ.എസ്.ആർ.ടി.സി-യുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോക്കറ്റ് കാർട്ടൂൺ പരമ്പരയായ ” സുനു സുമി സ്പീക്കിംഗ്” ബഷീർ കീഴിശ്ശേരിയുടെ സൃഷ്ടിയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ കലാസൃഷ്ടികൾ ആയുധമാക്കിയാണ് ബഷീർ കിഴിശ്ശേരിയും ദിനേഷ് ഡാലിയും വ്യത്യസ്തരായത്. കേരള സാമൂഹ്യ സുരക്ഷാ മിഷനും കാർട്ടൂൺ അക്കാദമിയും സംയുക്തമായി നടത്തുന്ന കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങളിലും കേരള ഹെൽത്ത് മിഷൻ (ആരോഗ്യ കേരളം) നടത്തുന്ന കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങളിലേക്കും ഇരുവരുടെയും കാർട്ടൂണുകൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ കാർട്ടൂണുകളുടെ ഒരു പ്രദർശനം ” വരച്ച വരയിൽ” എന്ന പേരിൽ എടപ്പാൾ റീജണൽ വർക്ക്ഷോപ്പിൽ 11.11.2020 ൽ സംഘടിപ്പിക്കുന്നു. അന്നേ ദിവസം രാവിലെ 10:30 ന് ബഹു: മെക്കാനിക്കൽ എഞ്ചിനീയർ ശ്രീ. ജി.പി പ്രദീപ് കുമാറിന്റെയും മെഡിക്കൽ ഓഫീസർ ശ്രീ. കെ.പി മൊയ്തീൻ അവർകളുടെയും സാന്നിദ്ധ്യത്തിൽ കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ. ഫൈസൽ തങ്ങൾ നിർവ്വഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button