Latest NewsNewsIndia

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2020: തേജസ്വി യാദവിന് വിജയാശംസകള്‍ നേര്‍ന്ന് തേജ് പ്രതാപ് യാദവും സഹോദരി രോഹിണി ആചാര്യയും

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവിന് അഭിനന്ദന സന്ദേശങ്ങള്‍ പകര്‍ന്ന് സഹോദരങ്ങള്‍. തേജസ്വിയുടെ സഹോദരി രോഹിണി ആചാര്യ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്, ‘വിജയ് ഭാവ് തേജസ്വി ഭാ ബിഹാര്‍’ എന്ന് രോഹിണി ട്വീറ്റ് ചെയ്തു. തേജസ്വിയുടെ ജ്യേഷ്ഠനും മുന്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവും സഹോദരനെ വിജയിക്കാന്‍ ആശംസകള്‍ നേര്‍ന്നു.

അതേസമയം വിജയം ഉറപ്പിച്ച് സോഷ്യല്‍ മീഡിയയ്ക്ക് പുറമെ ധാരാളം ആര്‍ജെഡി അനുകൂലികള്‍ പട്നയിലെ റാബ്രി ദേവിയുടെ വസതിക്ക് പുറത്ത് ഒത്തുകൂടിയതായാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button