Latest NewsNewsIndia

മഹാരാഷ്ട്രസര്‍ക്കാറും ഹൈക്കോടതിയും അര്‍ണാബിനെതിരെ നടത്തിയത് രാഷ്ട്രീയപകപൊക്കല്‍.. അര്‍ണാബ് ഒരു തീവ്രവാദിയോ കൊലപാതകിയോ അല്ല… ജാമ്യം നിഷേധിച്ച ഹൈക്കോടതിനടപടി അംഗീകരിയ്ക്കാനാകില്ല

 

ന്യൂഡല്‍ഹി : മഹാരാഷ്ട്രസര്‍ക്കാറും ഹൈക്കോടതിയും അര്‍ണാബിനെതിരെ നടത്തിയത് രാഷ്ട്രീയപകപൊക്കല്‍. അര്‍ണാബ് ഒരു തീവ്രവാദിയോ കൊലപാതകിയോ അല്ല… ജാമ്യം നിഷേധിച്ച ഹൈക്കോടതിനടപടി അംഗീകരിയ്ക്കാനാകില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കാന്‍ കഴിയില്ല’. പിന്നെന്തുകൊണ്ട് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.

Read Also : അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

‘ഹൈകോടതി 56 പേജ് ദൈര്‍ഘ്യം ഉള്ള വിധി ആണ് എഴുതിയത്. എന്നാല്‍ കേസ് നിലനില്‍ക്കുമോ എന്ന പ്രാഥമികം ആയ കാര്യം പോലും വിധിയില്‍ ഇല്ല’. ‘ഒരാളുടെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പ് കാണാം. ഞാന്‍ ഈ ചാനല്‍ (റിപ്പബ്ലിക് ടി വി) കാണാറില്ല. പക്ഷെ ഒരു പൗരനെ ആണ് ജയിലില്‍ അയച്ചിരിക്കുന്നത്’

അതേസമയം, അര്‍ണാബ് ഗോസ്വാമിയ്ക്ക് ജാമ്യം ലഭിച്ചത് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ്. സംസ്ഥാനസര്‍ക്കാര്‍ വിരോധമുള്ളവരോട് ഇത്തരം നടപടി സ്വീകരിച്ചാല്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരും. വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഹൈക്കോടതികള്‍ക്ക് കഴിയണമെന്ന് സുപ്രീംകോടതി വിശദമാക്കി. സംസ്ഥാനസര്‍ക്കാര്‍ വിരോധമുള്ളവരോട് ഇത്തരം നടപടി സ്വീകരിച്ചാല്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരുമെന്നും കോടതി അറിയിച്ചു.
സര്‍ക്കാര്‍ വ്യക്തികളെ വേട്ടയാടുക ആണെങ്കില്‍, രാജ്യത്തെ പരമോന്നത കോടതി വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഉണ്ടാകും’

‘പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യം ഉയര്‍ത്തിപിടിക്കുന്നതിനുള്ള നടപടികള്‍ ഹൈകോടതികളില്‍ നിന്ന് ഉണ്ടാകണമെന്നും സുപ്രീംകോടതി എടുത്ത് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button