Latest NewsIndiaNews

ആര്‍ജെഡിക്ക് ബാധ്യതയായി കോണ്‍ഗ്രസ്; നീക്കങ്ങളെല്ലാം പിഴച്ച് കോണ്‍ഗ്രസ്

ഇക്കുറി 70 സീറ്റായിരുന്നു മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ ആവശ്യം സഖ്യത്തിലെ മുഖ്യകക്ഷിയായ ആര്‍ജെഡി അംഗീകരിച്ചിരുന്നില്ല.

പാട്‌ന: ബിഹാറില്‍ ആര്‍ജെഡി സഖ്യത്തിന് ഭരണം കൈവിടാന്‍ കാരണം ആരാണെന്ന് ചോദിച്ചാല്‍ അത് കോണ്‍ഗ്രസാണ് എന്നാകും ഉത്തരം. ബിഹാറില്‍ തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ തന്നെ കോണ്‍ഗ്രസ് തങ്ങളുടെ മുതിര്‍ന്ന നേതാക്കളെ പാട്‌നയിലേക്ക് അയച്ചിരുന്നു. മഹാസഖ്യത്തിന്റെ കൂറ്റന്‍ വിജയം പ്രവചിച്ച സര്‍വ്വേ ഫലങ്ങള്‍ ശരിയായല്‍ സ്വന്തം എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാനും ഏത് വിധേനയും സംസ്ഥാനത്ത് ഭരണത്തിലേറാനുമായിരുന്നു ഇത്.എന്നാല്‍ ഫലം വന്നപ്പോള്‍ നീക്കങ്ങളെല്ലാം പിഴച്ച കോണ്‍ഗ്രസിനേയാണ് ബിഹാറില്‍ കണ്ടത്.

2015 ല്‍ 41 സീറ്റിലായിരുന്നു ബിഹാറില്‍ കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ 27 ഇടത്താണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ഇക്കുറി 70 സീറ്റായിരുന്നു മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ ആവശ്യം സഖ്യത്തിലെ മുഖ്യകക്ഷിയായ ആര്‍ജെഡി അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ വിലപേശി 70 സീറ്റുകളോളം പാര്‍ട്ടി നേടിയെടുത്തു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സീറ്റ് ചര്‍ച്ചകളില്‍ നേരിട്ട പങ്കെടുത്തിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയാണ് കോണ്‍ഗ്രസിനായി സംസ്ഥാനത്ത് പ്രചരണം നയിച്ചത്. കേന്ദ്രസര്‍ക്കാരിനേയും മോദിയേയും കടന്നാക്രമിച്ച്‌ കൊണ്ടായിരുന്നു രാഹുലിന്റെ റാലികള്‍.

ഭരണവിരുദ്ധ വികാരവും ദളിത് വോട്ടുകളും തൊഴിലില്ലായ്മയും കോവിഡ് പ്രതിസന്ധിയുമെല്ലാം തങ്ങളെ തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വിശ്വസിച്ചു. ഇത്തവണ 40 ന് മുകളില്‍ സീറ്റുകള്‍ നേടാനാകുമെന്നും കോണ്‍ഗ്രസ് ഉറപ്പിച്ചിരുന്നു. മഹാസഖ്യത്തിന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍വിജയം പ്രഖ്യാപിച്ചതോടെ ആര്‍ജെഡിയുടെ തേരിലേറി സംസ്ഥാനത്ത് അധികാരത്തിലേറാമെന്നും കോണ്‍ഗ്രസ് കരുതി. എന്നാല്‍ ഫലം വന്നപ്പോള്‍ എല്ലാ കണക്ക് കൂട്ടലും പാളി മഹാസഖ്യത്തിന് ബാധ്യതയായി മാറിയിരിക്കുകയാണ് പാര്‍ട്ടി. ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ഇടതുപാര്‍ട്ടികള്‍ ബിഹാില്‍ തങ്ങളുടെ ശക്തി തിരിച്ച്‌ പിടിക്കുകയും ചെയ്തതോടെ മറുപടികളില്ലാതെ നാണം കെട്ട് തലകുനിക്കേണ്ടി വന്നിരിക്കുകയാണ് നേതൃത്വത്തിന്.

Read Also: അർണബിന്റേത് തീവ്രവാദ കേസല്ല; ജാമ്യം നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി

18 മാസം മുന്‍പു മാത്രം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ജെഡിയുവും തൂത്തുവാരിയതാണ് ബിഹാര്‍. അതുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഇതു മോശം പ്രകടനം തന്നെയാണ്. സഖ്യത്തിനുള്ളിലെ തന്നെ ഗൗരവമേറിയ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും അതിനു കാരണമാവുകയും ചെയ്തു. പാര്‍ട്ടികളെ മുറിപ്പെടുത്തിയ ഒരുപാടു മൂര്‍ച്ചയുള്ള ഘടകങ്ങള്‍ തെളിഞ്ഞുവന്ന തിരഞ്ഞെടുപ്പാണിത്. ചിരാഗ് പാസ്വാന്‍ ജെഡിയു വോട്ടു ബാങ്ക് ചോര്‍ത്തിയെങ്കില്‍, വികാസ് ശീല്‍ ഇന്‍സാഫ് പാര്‍ട്ടിയെയും ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ചയെയും കൈവിട്ടത് മഹാസഖ്യത്തിന് തിരിച്ചടിയായി.

എങ്കിലും, 10 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ വാഗ്ദാനം ചെയ്തും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ചും തേജസ്വി യാദവ് പുതിയ ഊര്‍ജം പ്രചാരണത്തില്‍ കൊണ്ടുവന്നത് അംഗീകരിക്കേണ്ടതു തന്നെയാണ്. എന്നാല്‍, കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം നേട്ടങ്ങള്‍ വാഗ്ദാനം ചെയ്തു മറ്റു വിഭാഗങ്ങളെ ഒപ്പം നിര്‍ത്തിയ മോദിയില്‍നിന്ന് ഏറെ പഠിക്കാനുണ്ട് തേജസ്വിക്ക്. ഗുരുതരമായ ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലരെ സ്ഥാനാര്‍ത്ഥികളാക്കിയതും തേജസ്വിക്ക് ദോഷമായി.

തീരെച്ചെറിയ ഭൂരിപക്ഷം എന്‍ഡിഎയ്ക്കു നല്‍കിക്കൊണ്ട്, ശക്തമായ പ്രതിപക്ഷത്തെ സൃഷ്ടിക്കുക മാത്രമല്ല, ബിജെപിക്കും ജെഡിയുവിനും കര്‍ശനമായ താക്കീതു നല്‍കുക കൂടിയാണ് ബിഹാര്‍ ജനത ചെയ്തത് നന്നായി ഭരിച്ചേ മതിയാകൂ! വികസനത്തിനാണ് മുന്‍ഗണനയെന്നു ബിഹാറിലെ വോട്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നു. പുതിയ ദശാബ്ദം ബിഹാറിന്റേതാണ്, സ്വാശ്രയശീലമുള്ള ബിഹാറിനുവേണ്ടിയുള്ളതാണ് എന്നു യുവാക്കള്‍ വ്യക്തമാക്കിയിരിക്കുന്നു. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം എത്തിച്ച മോദിയുടെ തന്ത്രം അടക്കമാണ് ബിഹാറില്‍ ഗുണം ചെയ്തത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബിഹാറിലെ കുടിയേറ്റ് തൊഴിലാളികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതില്‍ അടക്കം മടിച്ചു നിന്നതിന്റെ ഫലമാണ് നിതീഷ് ഇപ്പോള്‍ അനുഭവിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button