Latest NewsIndia

‘അടുത്തത് ബംഗാൾ, മമതയുടെ മതഭീകരതയുടേയും അക്രമത്തിന്റേയും ഭരണം അവസാനിപ്പിക്കും, പശ്ചിമ ബംഗാളില്‍ 200ലധികം സീറ്റുകളുമായി ബി.ജെ.പി ഭരിക്കും,’ : ഉറച്ച തീരുമാനവുമായി അമിത് ഷാ

കൊല്‍ക്കത്ത: ബീഹാറിലെയും രാജ്യത്തു നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലെയും ബീഹാറിലെയും മുന്നേറ്റത്തിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരം പിടിക്കുമെന്ന ശക്തമായ സൂചന നല്‍കി കേന്ദ്രമന്ത്രി അമിത് ഷാ. 200ലധികം സീറ്റുകള്‍ നേടി ബി.ജെ.പി തൃണമൂലിന്റെ അഴിമതി-അക്രമ രാഷ്ട്രീയ ഭരണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നും മുന്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ പറഞ്ഞു.

കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മമതാ ബാനര്‍ജിയുടെ ദുര്‍ഭരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പശ്ചിമബംഗാള്‍ ബി.ജെ.പി ഭരണത്തിലാകും. ധീരദേശഭിമാനികളുടെ നാട് യാഥാര്‍ത്ഥ സോനാര്‍ ബംഗ്ലയായി മാറുമെന്നും അമിത് ഷാ പറഞ്ഞു. രാഷ്ട്രീയ പ്രതിയോഗികളേയും പൊതു പ്രവര്‍ത്തകരേയും അഴിമതി ചൂണ്ടിക്കാണിച്ച വിവരാവകാശ പ്രവര്‍ത്തകരേയും കൊന്നുതള്ളുകയാണ്.

18 വര്‍ഷത്തിനുള്ളില്‍ 100 ലധികം ബി.ജെ.പി പ്രവര്‍ത്തകരെ തൃണമൂല്‍ കൊലപ്പെടുത്തി. സംസ്ഥാനത്തെ അക്രമത്തെക്കുറിച്ച്‌ ധവളപത്രം പുറത്തിറക്കാന്‍ മമത ബാനര്‍ജിക്ക് ധൈര്യമുണ്ടോയെന്ന വെല്ലുവിളിയും അമിത് ഷാ നടത്തി. ബി.ജെ.പിയ്ക്കൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും കോണ്‍ഗ്രസ്സിന്റേയും പ്രവര്‍ത്തകരും കൊലക്കത്തിക്കിരയായെന്നും അമിത് ഷാ തെളിവു നിരത്തി. വെറുപ്പും വിദ്വേഷവും കൊലപാതകവും നടത്താന്‍ അണികളെ ഇളക്കി വിടുന്ന മുഖ്യമന്ത്രിയെ ജനത മടുത്തിരിക്കുന്നു.

കൊറോണ കാലത്തും അഴിമതിയെ നെഞ്ചിലേറ്റുന്ന തൃണമൂല്‍ സര്‍ക്കാര്‍ നാണക്കേടാണ്. മൂന്ന് നിയമങ്ങളാണ് മമത നടപ്പാക്കുന്നത്. സ്വന്തം വീട്ടുകാര്‍ക്കായി ഒരു ഭരണം, മതവോട്ട് ബാങ്കിനായി ഒരു ഭരണം, ബാക്കി വല്ലതുമുണ്ടെങ്കില്‍ സാധാരണക്കാരന് നല്‍കുന്നതാണ് മമതാ ബാനര്‍ജിയുടെ പ്രത്യേകതയെന്നും അമിത് ഷാ പരിഹസിച്ചു.കേന്ദ്രസര്‍ക്കാറിന്റെ ഒരു വികസനപദ്ധതിയും സംസ്ഥാനത്ത് നടത്താന്‍ അവര്‍ക്കായിട്ടില്ല.

എന്തിനേയും വിമര്‍ശിക്കുന്ന ദീദി കടുത്ത മതവിവേചനവും നടത്തിയാണ് ഭരണം പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതെന്നും അമിത് ഷാ വിമര്‍ശിച്ചു. മതപ്രീണനത്തിലൂടെ ഇസ്ലാമിക ഭീകരതയ്ക്കും നുഴഞ്ഞുകയറ്റത്തിനും മമത നല്‍കുന്ന പിന്തുണ രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button