Latest NewsNewsIndia

പാകിസ്ഥാന്‍ അനുകൂല-ദേശവിരുദ്ധ പ്രസ്താവനകള്‍ ; പിഡിപി നേതാക്കളും നൂറുകണക്കിന് അനുയായികളും ബിജെപിയില്‍ ചേര്‍ന്നു

ജമ്മു: ജമ്മു കശ്മീരിലെ രാജൗരി ജില്ലയില്‍ പതിനൊന്ന് പിഡിപി നേതാക്കളും നൂറു കണക്കിന് അനുയായികളും ബിജെപിയില്‍ ചേര്‍ന്നു. ജമ്മു കാശ്മീര്‍ ബിജെപി പ്രസിഡന്റ് രവീന്ദര്‍ റെയ്നയുടെ സാന്നിധ്യത്തില്‍ ആണ് പിഡിപി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

പിഡിപി മേഖലാ പ്രസിഡന്റ് സുഖ്‌ദേവ് സിംഗ്, സുബേദാര്‍ ജിയാന്‍ ചന്ദ്, പൃഥ്വി രാജ് ഖോക്കര്‍, ക്യാപ്റ്റന്‍ റാം ലാല്‍ ചൗധരി, ഭഗവാന്‍ ദാസ്, താര ചന്ദ്, ബച്ചന്‍ സിംഗ്, അജയ് ചൗധരി, മൊഹീന്ദര്‍ സിംഗ്, സുശീല്‍ കുമാര്‍, ഡോ. ഷാദി ലാല്‍, തുടങ്ങിയ നിരവധി നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നവര്‍. ഇവരെ കൂടാതെ അവരുടെ നൂറുകണക്കിന് അനുയായികളും ബിജെപിയില്‍ ചേര്‍ന്നു.

പാര്‍ടിയിലേക്ക് അവരെ സ്വാഗതം ചെയ്ത രവീന്ദര്‍ റെയ്ന, പിഡിപി ഇപ്പോള്‍ ഒരു മുങ്ങിപ്പോയ കപ്പലാണെന്ന് പറഞ്ഞു. മുതിര്‍ന്ന പിഡിപി നേതൃത്വം തുടര്‍ച്ചയായി പാകിസ്ഥാന്‍ അനുകൂല പ്രസ്താവനകളും ദേശവിരുദ്ധമായ പ്രസ്താവനകളും മൂലം പൊതുജനങ്ങളുടെയും നേതാക്കളുടെയും വിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ടുവെന്നും രാജ്യസ്‌നേഹിയെപ്പോലെ മാതൃരാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് പിഡിപിയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

എംപി ജുഗല്‍ കിഷോര്‍ ശര്‍മ പുതുതായി പ്രവേശിച്ചവരെ അഭിവാദ്യം ചെയ്യുകയും അവരുടെ വരവ് മേഖലയിലെ വികസന പ്രക്രിയയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. പാര്‍ട്ടി തലത്തില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെടുകയും പൊതുജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button