KeralaLatest NewsNews

ശത്രുക്കള്‍ക്ക് പേടിസ്വപ്‌നമായ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങാന്‍ വിദേശരാഷ്ട്രം

ന്യൂഡല്‍ഹി: ശത്രുക്കള്‍ക്ക് പേടിസ്വപ്നമായ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങാന്‍ വിദേശരാഷ്ട്രം. ഫിലിപ്പൈന്‍സുമായാണ് ആയുധ കരാറിന് ഇന്ത്യ തയ്യാറെടുക്കുന്നത്. അടുത്ത വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടേര്‍ട്ടും തമ്മില്‍ ഇത് സംബന്ധിച്ച് കരാറില്‍ ഒപ്പുവയ്ക്കും. ഇന്ത്യ-റഷ്യ സംയുക്തമായി നിര്‍മ്മിച്ച ബ്രഹ്മോസ് മിസൈലാണ് ഫിലിപ്പൈന്‍സിന് നല്‍കുക. ഇതോടെ ഇന്ത്യന്‍ ആയുധങ്ങള്‍ വാങ്ങുന്ന ആദ്യ ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യമായി ഫിലപ്പൈന്‍സ് മാറും.

Read also : ശോഭസുരേന്ദ്രന്‍ പാര്‍ട്ടിവിടുമെന്ന് കരുതി ആരും മനക്കോട്ട കെട്ടണ്ട… ശോഭ ബിജെപിയിലെ കരുത്തയായ വനിതാ നേതാവ് …. കെ.സുരേന്ദ്രന്‍… പാര്‍ട്ടിയില്‍ വിഭാഗിയത ഉണ്ടെന്നത് മാധ്യമസൃഷ്ടി

കരാര്‍ സംബന്ധിച്ച അന്തിമമായ തയ്യാറെടുപ്പുകള്‍ക്ക് ബ്രഹ്മോസില്‍ നിന്നും ഒരു സംഘം ഡിസംബര്‍ മാസത്തില്‍ മനില സന്ദര്‍ശിക്കും. കരാര്‍ ഒപ്പിടുന്ന അന്തിമ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെബ്രുവരിയില്‍ കൂടിക്കാഴ്ച നടക്കാനാണ് സാദ്ധ്യത. മരുന്നുകളുടെ വിതരണവും വിമാന റൂട്ടുകളെ സംബന്ധിച്ചുളള കരാറുകളും ഇതിനൊപ്പം ഒപ്പുവയ്ക്കുമെന്ന് കരുതുന്നു.

പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട ഒരു കരാര്‍ ഒപ്പിടാനാണ് ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിലാണ് ബ്രഹ്മോസ് മിസൈലുകള്‍ കൈമാറാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് തീരുമാനം നീണ്ടുപോയി. ബ്രഹ്മോസ് മറ്റ് രാജ്യങ്ങളിലേക്ക് നല്‍കാന്‍ തീരുമാനിച്ചതായി ബ്രഹ്മോസിന്റെ റഷ്യ വിഭാഗം മേധാവി റോമന്‍ ബബുഷ്‌കിന്‍ മുന്‍പ് അറിയിച്ചിരുന്നു. ഇതിന്റെ തുടക്കമാകും ഫിലിപ്പൈന്‍സുമായുളള കരാര്‍.

അഞ്ഞൂറ് കിലോമീറ്റര്‍ ദൂരപരിധിയുളള മിസൈല്‍ സ്വന്തമാകുന്നതോടെ കഴിഞ്ഞ വര്‍ഷം മാത്രം സ്ഥാപിച്ച ഫിലിപ്പൈന്‍സ് സൈന്യത്തിന്റെ മിസൈല്‍ വിക്ഷേപണ വിഭാഗത്തില്‍ അത് കരുത്തേകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button