KeralaLatest NewsNews

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം; തെളിയിച്ച് ഇ.ഡി

എന്നാൽ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മാത്രമാണ് കുഴപ്പക്കാരനെന്നും അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയമായി വിനിയോഗിക്കപ്പെടുന്നുമെന്നും മറ്റും സംഭവങ്ങളെ ലഘൂകരിച്ച മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് വിരുദ്ധമാണ് ഇഡിയുടെ റിപ്പോര്‍ട്ട്.

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസിൽ നിർണായക തെളിവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനുള്ള ബന്ധം ആദ്യമായി രേഖാമൂലം കോടതിയെ അറിയിച്ച്‌ ഇ ഡി. എം. ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂട്ടാളികളും പൂര്‍ണമായും അറിഞ്ഞാണ് സ്വര്‍ണവും ഇലക്‌ട്രോണിക് സാധനങ്ങളും കള്ളക്കടത്ത് നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍. സ്വപ്നയുടെ ലോക്കറുകളില്‍നിന്ന് എന്‍ഐഎ കണ്ടെടുത്ത ഒരു കോടിയിലേറെ രൂപ ശിവശങ്കറിനുള്ള കോഴയായിരുന്നുവെന്ന് സംശയിക്കണമെന്നും ഇ ഡി പറയുന്നു. അതേസമയം പ്രതികളുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും അടിസ്ഥാനമാക്കിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള ഇഡിയുടെ വാദം കോടതി കേട്ടു. ഇന്ന് വിധി പറയും. ശിവശങ്കര്‍ ഇഡി കസ്റ്റഡിയില്‍ തുടരും.

എന്നാൽ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മാത്രമാണ് കുഴപ്പക്കാരനെന്നും അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയമായി വിനിയോഗിക്കപ്പെടുന്നുമെന്നും മറ്റും സംഭവങ്ങളെ ലഘൂകരിച്ച മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് വിരുദ്ധമാണ് ഇഡിയുടെ റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കുറ്റക്കാരനാണ് ശിവശങ്കറെന്നും ഇഡിക്കു വേണ്ടി ഹാജരായ പ്രത്യേക പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണികൃഷ്ണന്‍ കോടതിയെ അറിയിച്ചു. യുഎഇ കോണ്‍സുലേറ്റുവഴി സ്വര്‍ണം മാത്രമല്ല, ഇലക്‌ട്രോണിക് സാധനങ്ങളും കള്ളക്കടത്തു നടത്തിയെന്നും അതേക്കുറിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസിലെ എം. ശിവശങ്കറിനും കൂട്ടാളികള്‍ക്കും അറിയാമായിരുന്നുവെന്നുമുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും ശിവശങ്കറുമായി സ്വപ്ന നടത്തിയ വാട്സ്‌ആപ്പ് വിനിമയ രേഖകളും സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതേക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം വേണമെന്നും അറിയിച്ചു.

Read Also: സ്വ​പ്​​നയുടെ ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു കോ​ടി ​ശി​വ​ശ​ങ്ക​റി​നു​ള്ള കൈ​ക്കൂ​ലി​: ഇ ഡി

ശിവശങ്കര്‍, യൂണി ടാക് ബില്‍ഡേഴ്സിന്റെ സന്തോഷ് ഈപ്പനുമായി സമ്പര്‍ക്കത്തിലായിരുന്നു, ലൈഫ് മിഷന്‍, കെ ഫോണ്‍ പദ്ധതികളില്‍ പങ്കാളിയാക്കാനായിരുന്നു ഇത്. ടേറസ് ഡൗണ്‍ടൗണ്‍ പ്രോജക്ടുകളില്‍ ഉള്‍പ്പെട്ടയാളിന്റെ ഉള്‍പ്പെടെ ശിവശങ്കറുമായി ഏറെ അടുത്ത ചിലരുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്, എന്നും ഇ ഡി കോടതിയെ അറിയിച്ചു. നവംബര്‍ 10ന്, ചൊവ്വാഴ്ച, അട്ടക്കുളങ്ങര ജയിലില്‍ സ്വപ്ന നല്‍കിയ മൊഴിയിലാണ് പുതിയ വിവരങ്ങള്‍. ലൈഫ് മിഷന്‍ പദ്ധതിയിലെ കോഴയിടപാട് ശിവശങ്കറിനും അറിയാമായിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം സ്വപ്ന തുറന്ന ബാങ്ക് ലോക്കറുകളില്‍ നിന്ന് എന്‍ഐഎ പിടികൂടിയ ഒരു കോടിയിലേറെ രൂപ ശിവശങ്കറിനുള്ളതായിരുന്നു. ശിവശങ്കര്‍ ലൈഫ് മിഷന്‍, കെ ഫോണ്‍ തുടങ്ങിയ പദ്ധതികളുടെ ഔദ്യോഗിക രഹസ്യ വിവരങ്ങള്‍ സ്വപ്നയ്ക്ക് ചോര്‍ത്തി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button