Latest NewsIndia

“മഹാരാഷ്ട്രയില്‍ ഉദ്ധവ്‌ താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉടന്‍ നിലംപതിക്കും”, പുതിയ സർക്കാർ ഉണ്ടാക്കുമെന്ന സൂചനയുമായി ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ്‌ താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തനിയേ നിലംപതിക്കുമെന്ന്‌ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച്‌ സംസാരിച്ച അദ്ദേഹം ഇത് മഹാരാഷ്ട്രയില്‍ തങ്ങളുടെ ആത്മവിശ്വാസമുയര്‍ത്തി എന്ന് പറഞ്ഞു. ”

മഹാരാഷ്ട്രയിലെ അധികാരമാറ്റത്തെക്കുറിച്ച്‌ ഞങ്ങള്‍ക്ക് ഉത്കണ്ഠകളില്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു ദിവസം സ്വയം തകരും.” -ഫഡ്നാവിസ് എഎന്‍ഐയോട് പറഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപി അധികാരമാറ്റത്തിന് ശ്രമിക്കുന്നില്ലെന്നും എന്നാല്‍ സര്‍ക്കാര്‍ താഴെ വീണാല്‍ സംസ്ഥാനത്ത് ബദല്‍ മാര്‍ഗമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

read also: മാവോയിസ്റ്റുകളെ മഹത്വവൽക്കരിച്ചു, ‘സഖാക്കള്‍ക്കൊപ്പം നടക്കുമ്പോള്‍’ എന്ന അരുന്ധതി റോയിയുടെ പുസ്തകം തമിഴ് നാട് യൂണിവേഴ്സിറ്റി പിന്‍വലിച്ചു

ബിജെപി സഖ്യം ഉപേക്ഷിച്ച്‌ എന്‍സിപിയുമായും കോണ്‍ഗ്രസുമായി സഹകരിച്ചാണ് ശിവസേന മഹാരാഷ്ട്രയില്‍ ഭരിക്കുന്നത്. ബിജെപി നിലവില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയാണ്. ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും സംശുക്ത വ്യക്തിത്വത്തിനാണ് ജനങ്ങള്‍ വോട്ടു ചെയ്തതെന്ന് ഫട്‌നാവിസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button