Latest NewsNewsIndia

മോദിയുടെ തീരുമാനങ്ങൾ​ രാജ്യത്തെ സാമ്പത്തിക സ്ഥിതി ദുര്‍ബലമാക്കി: രാഹുല്‍ ഗാന്ധി

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തിലും ജി.ഡി.പി ഇടിവുണ്ടാവുമെന്ന പ്രവചനങ്ങള്‍ വന്നതോടെയാണ്​ ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥ മാന്ദ്യത്തിന്റെ പടിവാതില്‍ക്കലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക്​ കാരണം.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച്‌​ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച വാര്‍ത്തകളിലാണ്​ രാഹുലിന്റെ വിമര്‍ശനം. മോദിയുടെ തീരുമാനങ്ങളാണ്​ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക്​ നയിച്ചതെന്ന്​ രാഹുല്‍ വിമര്‍ശിച്ചു.

Read Also: ‘മിഷന്‍ റോജ്‌ഗര്‍’; 50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍

രാജ്യം ചരിത്രത്തിലാദ്യമായി മാന്ദ്യത്തിലേക്ക്​ കടന്നു​. മോദിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ ശക്​തിയെ ദുര്‍ബലമാക്കുകയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ്​ ചെയ്​തു. സാമ്പത്തിക മാന്ദ്യം സംബന്ധിച്ച വാര്‍ത്തയും രാഹുല്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്​. ഇന്ത്യ ചരിത്രത്തിലാദ്യമായി സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന റിപ്പോര്‍ട്ട്​ ആര്‍.ബി.ഐ പുറത്ത്​ വിട്ടിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തിലും ജി.ഡി.പി ഇടിവുണ്ടാവുമെന്ന പ്രവചനങ്ങള്‍ വന്നതോടെയാണ്​ ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥ മാന്ദ്യത്തിന്റെ പടിവാതില്‍ക്കലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക്​ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button