Latest NewsIndia

കാശ്മീരില്‍ പാക് ഷെല്ലാക്രമണം, നാലു സൈനികര്‍ക്ക് വീര മൃത്യു ; സൈന്യത്തിന്റെ തിരിച്ചടിയിൽ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു, പാക് സൈന്യത്തിന്റെ ബങ്കറുകള്‍, ഇന്ധനപ്പുരകള്‍, ലോഞ്ച്പാഡുകള്‍ തുടങ്ങിയവ ഇന്ത്യന്‍ സേന തകർത്തെറിഞ്ഞു

എട്ടോളം പാക് സൈനികര്‍ കൊല്ലപ്പെടുകയും 15ഓളം പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം.

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാലു സൈനികര്‍ക്ക് വീരമൃത്യു. പാകിസ്താന്റെ ഷെൽ ആക്രമണത്തില്‍ ഒരു സ്ത്രീയുൾപ്പെടെ മൂന്ന് നാട്ടുകാരും കൊല്ലപ്പെട്ടു. ബാരമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്. രണ്ട് സൈനിക ഉദ്യോഗസ്ഥരും ഒരു ബിഎസ്‌എഫ് സബ് ഇന്‍സ്‌പെക്ടറും മരിച്ചവരിൽ ഉള്‍പ്പെടുന്നു.

പ്രത്യാക്രമണത്തില്‍ എട്ടോളം പാക് സൈനികരും കൊലപ്പെട്ടു. നിരവധി പാക് സൈനികർക്ക് പരിക്കേറ്റു. ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയിലാണ് ആക്രമണം ഉണ്ടായതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.സൈനികര്‍ക്ക് ബാരാമുള്ളയിലെ നംബ്ല സെക്ടറിലും ബിഎസ്‌എഫ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് ഹാജി പീര്‍ സെക്ടറിലുമാണ് ജീവന്‍ നഷ്ടമായത്.

മോര്‍ട്ടാറുകള്‍ ഉള്‍പ്പെടെ ആയുധങ്ങളുമായാണ് പാകിസ്താന്‍ ആക്രണം നടത്തിയത്. കരാര്‍ ലംഘിച്ച പാകിസ്താനെതിരെ ഇന്ത്യ പ്രത്യാക്രമണം തുടരുകയാണെന്നാണ് വിവരം. എട്ടോളം പാക് സൈനികര്‍ കൊല്ലപ്പെടുകയും 15ഓളം പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. പാക് സൈന്യത്തിന്റെ ബങ്കറുകള്‍, ഇന്ധനപ്പുരകള്‍, ലോഞ്ച്പാഡുകള്‍ തുടങ്ങിയവ ഇന്ത്യന്‍ സേന തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button