KeralaLatest News

തിരുവനന്തപുരത്ത് പൊലീസ് ഡ്രൈവര്‍ സ്റ്റേഷനില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍

തിരുവനന്തപുരം കല്ലമ്പലത്ത് പൊലീസ് ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ക്കല പാളയംകുന്ന് സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്നലെ ഡേ ആന്‍ഡ് നൈറ്റ് ഡ്യൂട്ടിയായിരുന്നു മനോജിന്.

ഇന്ന് പുലര്‍ച്ചെ സ്റ്റേഷനിലെ രണ്ടാമത്തെ നിലയിലേക്ക് പോയ മനോജിനെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

read also: മാല മോഷ്ടിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ, തൂങ്ങി മരിച്ച ‘അമ്മ: ഒരു ദിവസം കൊണ്ട് അനാഥമായ പന്ത്രണ്ടുകാരന്റെ ദുരവസ്ഥ ആരുടേയും കരളലിയിക്കുന്നത്

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന് കുടുംബ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിവരം. സ്റ്റേഷനിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button