Latest NewsIndiaInternational

കോണ്‍ഗ്രസിന്റെ ദൈവമാണ് രാഹുല്‍ ഗാന്ധി : ഒബാമയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ്

ഒബാമയുടെ ഓര്‍മ്മക്കുറിപ്പുകളങ്ങിയ 'എ പ്രോമിസ്ഡ്‌ ലാന്‍ഡ്' എന്ന പുസ്തകത്തിലാണ് രാഹുല്‍ ഗാന്ധിയെ കുറിച്ച്‌ ഒബാമ എഴുതിയിട്ടുള്ളത്.

കോണ്‍ഗ്രസിന്റെ ദൈവമാണ് രാഹുല്‍ ഗാന്ധിയെന്ന് കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ്. വിഷയത്തില്‍ അഭിരുചിയില്ലാതെ അധ്യാപകനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥിയെ പോലെയാണ് രാഹുല്‍ ഗാന്ധിയെന്ന് ഒബാമ തന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ആചാര്യ പ്രമോദ്. ഒബാമയുടെ ഓര്‍മ്മക്കുറിപ്പുകളങ്ങിയ ‘എ പ്രോമിസ്ഡ്‌ ലാന്‍ഡ്’ എന്ന പുസ്തകത്തിലാണ് രാഹുല്‍ ഗാന്ധിയെ കുറിച്ച്‌ ഒബാമ എഴുതിയിട്ടുള്ളത്.

രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള ഒബാമയുടെ പരാമര്‍ശം പുറത്തു വന്നതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലെല്ലാം ബിജെപി പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ മോദിയുടെ ആരാധകനാണെങ്കില്‍ അത്‌ പരസ്യമായി പ്രസ്താവിക്കുകയാണ് വേണ്ടതെന്നും ആചാര്യ പ്രമോദ് അഭിപ്രായപ്പെട്ടു.

നരേന്ദ്രമോദിയെ കുറിച്ച്‌ 2015-ല്‍ ഒബാമയെഴുതിയ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത് ഇതിനു പിന്നാലെയാണ്. ടൈം മാഗസിനില്‍ ഒബാമയെഴുതിയ ലേഖനത്തില്‍, ചായ വില്പനയില്‍ നിന്നും പ്രധാനമന്ത്രി പദത്തിലെത്തിയ ഇന്ത്യയുടെ മുഖ്യ പരിഷ്കര്‍ത്താവാണ് മോദിയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇതായിരിക്കാം കോണ്‍ഗ്രസ്‌ നേതാക്കളെ ചൊടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button