KeralaLatest NewsIndia

കഴിഞ്ഞ മണ്ഡലകാലം തുടങ്ങുമ്പോൾ ‘തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റും സിപിഎമ്മിന് കിട്ടിയില്ലെങ്കിലും ഭക്തർക്കൊപ്പമില്ല ‘ എന്ന കോടിയേരിയുടെ പ്രസ്താവന വീണ്ടും ചർച്ചയാകുന്നു, ഈ ചിത്തിര ആട്ട വിശേഷത്തില്‍ കോടിയേരി ഇറങ്ങിയത് അയ്യപ്പ ശാപമോ?

തിരുവനന്തപുരം: കഴിഞ്ഞ ചിത്തിര ആട്ട വിശേഷത്തിനു മുൻപ് നടത്തിയ കോടിയേരിയുടെ പ്രസ്താവന ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് മാറ്റില്ലെന്ന് കോടിയേരി അന്ന് പ്രസ്താവിച്ചിരുന്നു. കോടതി വിധി സര്‍ക്കാര്‍ നടപ്പിലാക്കുക തന്നെ ചെയ്യും. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘നാം ഒന്നാണ്, കേരളം മതേതരമാണ് ഓര്‍മ്മപ്പെടുത്തല്‍’ എന്ന പരിപാടി 2018 നവംബർ ആദ്യവാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നു നോക്കി രാഷ്ടീയ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. ഇപ്പോഴത്തെ എതിര്‍പ്പുകളില്‍ പതറിപ്പോയാല്‍ കേരളം കേരളമല്ലാതായി മാറും. വിശ്വാസത്തെ ഭ്രാന്താക്കി മാറ്റാനുള്ള നീക്കം അനുവദിച്ചുകൂടായെന്നും കോടിയേരി പറഞ്ഞു. ശബരിമല വിഷയത്തില്‍ സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ വിധി ഉള്‍ക്കൊള്ളാന്‍ മാനസികമായി തയ്യാറായിട്ടില്ല. അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ഉപയോഗിക്കുകയാണ്. നാമജപ സമരത്തില്‍ പങ്കെടുക്കുന്നത് വളരെക്കുറച്ചു പേരാണ്. ഒന്നോരണ്ടോ ലക്ഷം പേര്‍ പലയിടങ്ങളില്‍ ഒത്തുകൂടി നാമം ജപിച്ചാല്‍ കോടതി വിധി മാറ്റാനാകില്ല.

പരാതിയുള്ളവര്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടത് എന്നും കോടിയേരി പറഞ്ഞിരുന്നു. എന്നാൽ ഈ ചിത്തിര ആട്ടവിശേഷത്തിനു അപമാനിതനായി പദവിയിൽ നിന്ന് പോലും പടിയിറങ്ങേണ്ടി വന്നതിന്റെ കാരണം അയ്യപ്പൻ ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അര്‍ബുദ ബാധ ഗുരുതരമായതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയില്‍ ചികിത്സയ്ക്ക് പോയ ഘട്ടത്തില്‍ കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ കോടിയേരി സ്ഥാനത്ത് നിന്നും മാറേണ്ട കാര്യമില്ലെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അന്ന് സ്വീകരിച്ചത്.

മുഖ്യമന്ത്രിയും അങ്ങനെ തന്നെ പറഞ്ഞു. എന്നാലിപ്പോൾ ബിനീഷിന്റെ അറസ്‌റ്റോടെ ചിത്രമാകെ മാറി മറിഞ്ഞു. ബിനീഷ് ജയിലിലായതോടെ പടിയിറങ്ങേണ്ടി വരുമെന്ന് കോടിയേരിക്കും വ്യക്തമായിരുന്നു. അമേരിക്കയിലേക്ക് ചികിത്സയിലേക്ക് പോകുന്ന ഘട്ടത്തില്‍ കോടിയേരി സ്ഥാനമൊഴിയുന്നതിനെ എതിര്‍ത്ത മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഇക്കുറി മൗനം പൂണ്ടു. കോടിയേരിയുടെ മകന്‍ നേരിടുന്ന പ്രതിസന്ധികള്‍ അദ്ദേഹത്തിന്റെ കുടുംബം നേരിടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

അസാധാരണ രാഷ്ട്രീയ പ്രതിസന്ധിയില്‍പ്പെട്ട് പടിയിറങ്ങുമ്പോഴും കടുത്ത പ്രതിഷേധവും രോഷവും കോടിയേരിക്കുണ്ട്. ബിനീഷ് വിഷയത്തില്‍ താന്‍ പൂര്‍ണമായും ഒറ്റപ്പെട്ടുവെന്ന് അദ്ദേഹം കരുതുന്നു.സിപിഎം അവൈലബിള്‍ പിബിയില്‍ തന്റെ രാജിസന്നദ്ധത കോടിയേരി അറിയിച്ചു. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുമായി കോടിയേരി ഇക്കാര്യം ച!ര്‍ച്ച ചെയ്തു. കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ലെന്ന നിലപാടാണ് പ്രകാശ് കാരാട്ട് സ്വീകരിച്ചത്. എന്നാല്‍ തീരുമാനത്തില്‍ കോടിയേരി ഉറച്ചു നിന്നു.

അങ്ങനെയെങ്കില്‍ മറ്റൊരാളുടെ പേര് നിര്‍ദേശിക്കാന്‍ കേന്ദ്ര നേതൃത്വം തന്നെ കോടിയേരിയോട് ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് കോടിയേരി കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ എ. വിജയരാഘവന്റെ പേര് നിര്‍ദേശിച്ചത്.പിന്നീട് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി തന്നെയാണ് സ്ഥാനമൊഴിയുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിജയരാഘവന്റെ പേര് പകരക്കാരനായി കോടിയേരി നിര്‍ദേശിച്ചപ്പോഴും വലിയ ചര്‍ച്ചകളൊന്നുമില്ലാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആ തീരുമാനവും അംഗീകരിക്കുകയായിരുന്നു.

read also: അവരെ മറക്കില്ല, ജയ്‌സാല്‍മീര്‍ അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷത്തിന് സൈനിക വസ്ത്രത്തില്‍ പ്രധാനമന്ത്രി

കോടിയേരി മാറി നില്ക്കണമെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് താല്പര്യമുണ്ടായിരുന്നു. മക്കള്‍ ചെയ്യുന്ന കുറ്റങ്ങള്‍ മക്കള്‍ തന്നെ ഏറ്റെടുക്കണമെന്ന പി. ജയരാജന്റെ മാതൃഭൂമി അഭിമുഖം ഉയര്‍ത്തിയ വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ച ഒരാളാണ് ഇല്ലാതായതെന്ന് പി. ജയരാജന്‍ കരുതുന്നു.നേതാക്കളുടെ മക്കള്‍ ചെയ്യുന്ന കുറ്റങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കില്ലെന്നാണ് പി. ജയരാജന്‍ പറഞ്ഞത്.

read also: അല്‍ ഖ്വയ്ദ നേതൃത്വത്തിലെ രണ്ടാമനെയും വകവരുത്തി, അല്‍ മുഹമ്മദ് അല്‍- മസ്റി ഇറാനില്‍ കൊല്ലപ്പെട്ടു; രഹസ്യ നീക്കത്തിനു പിന്നില്‍ ഇസ്രായേല്‍

ഇത് പ്രത്യക്ഷത്തില്‍ പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് തോന്നിക്കുമെങ്കിലും സംസ്ഥാനത്തെ ഭരണവും പാര്‍ട്ടി സംവിധാനവും നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ എന്നിവര്‍ക്കെതിരെയുള്ള പരോക്ഷ വിമര്‍ശനമാണ് ജയരാജന്‍ ഉന്നയിച്ചതെന്ന വികാരമാണ് പൊതുവെ ഉണ്ടായത്. എന്തായാലും സോഷ്യൽ മീഡിയ കോടിയേരിയുടെ പടിയിറക്കം ആഘോഷിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button