Latest NewsNewsIndia

ശൈത്യകാലം;ഉത്തരകാശിയിലെ ഗംഗോത്രി ക്ഷേത്രം അടച്ചു

ഡെറാഡൂൺ : ശൈത്യകാലത്തെ തുടർന്ന് ഉത്തരകാശിയിലെ ഗംഗോത്രി ക്ഷേത്രം അടച്ചു.
ഉച്ചയ്ക്ക് 12.15 ന് നടത്തിയ അന്നകൂട് ഗോവർദ്ധൻ പൂജയ്ക്ക് ശേഷമാണ് ക്ഷേത്രം അടച്ചത്. ദർശനം നടത്താനും പൂജയിൽ പങ്കെടുക്കാനുമായി നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.

ക്ഷേത്ര കവാടം അടച്ചതിന് ശേഷം ഗംഗാ ദേവിയുടെ വിഗ്രഹം പൂക്കൾ കൊണ്ട് അലങ്കരിച്ച് മുഖ്ബാ ഗ്രാമത്തിലേക്ക് കൊണ്ടു പോയി. ശൈത്യകാലത്ത് മുഖ്ബാ ഗ്രാമത്തിലാണ് ഗംഗാ ദേവിയുടെ വിഗ്രഹത്തിൽ പൂജ നടത്തുന്നത്.

കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു ക്ഷേത്രത്തിലെ ചടങ്ങുകളെല്ലാം നടന്നത്. ഗംഗോത്രി മന്ദിർ സമിതി പ്രസിഡന്റ് സുരേഷ്, ബിജെപി എംഎൽഎ ഗോപാൽ സിംഗ് റാവത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യാ-ചൈന അതിർത്തിയുടെ ഭാഗമെന്ന നിലയിൽ തന്ത്ര പ്രധാനമായ തീർത്ഥാടന കേന്ദ്രമാണ് ഗംഗോത്രി. ഹിമാലയ പർവ്വത പ്രദേശത്തിൽ പെട്ട ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും 3100 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

shortlink

Post Your Comments


Back to top button