NewsDevotional

ശബരിമല ദര്‍ശനം : 41 ദിവസം കൃത്യമായി മണ്ഡല വ്രതമെടുത്താല്‍

നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്‍ശനം നടത്തേണ്ടത്. ശബരിമല ശ്രീ ധര്‍മ്മ ശാസ്താവിനെ ദര്‍ശിക്കാന്‍ ആദ്യം അയ്യപ്പ മുദ്ര (മാല) അണിയുന്നു. ഇതിനെ അയ്യപ്പ ദീക്ഷ എന്ന് പറയുന്നു. അതിനു ശേഷം ഭക്തന്‍ ‘സ്വാമി’ അല്ലെങ്കില്‍ ‘അയ്യപ്പന്‍’ എന്നറിയപ്പെടുന്നു. ഭക്തന്‍ ദൈവതുല്യനായതിനാല്‍ എല്ലാ ജീവജാലങ്ങളെയും സമമായി കാണണം. ആ കാലഘട്ടം വളരെ കര്‍ശനമായ വ്രതം അനുഷ്ഠിക്കേണ്ടതാണ്. സുഖഭോഗങ്ങള്‍ ഉപേക്ഷിച്ചു ഋഷി തുല്യമായ ജീവിതം ആണ് ഭക്തര്‍ നയിക്കേണ്ടത്.

സൂര്യോദയത്തിനു മുന്‍പ് സ്‌നാനം ചെയ്യുക. മുടി വെട്ടാനോ ക്ഷൌരം ചെയ്യാനോ പാടില്ല. ബ്രഹ്മചര്യം കര്‍ശനമാണ്. സസ്യാഹാരമേ പാടുള്ളു. പഴയതോ ഉണ്ടാക്കി അധിക സമയം കഴിഞ്ഞതോ ആയ ആഹാര വസ്തുക്കള്‍ ഉപയോഗിക്കരുത്. മല്‍സ്യ മാംസാദികള്‍ വര്‍ജ്ജിക്കണം. മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിക്കാന്‍ പാടില്ല. ദിനവും അടുത്തുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പന്തളത്തു രാജ പ്രതിനിധി ഒഴിച്ച് മറ്റെല്ലാപേര്‍ക്കും പതിനെട്ടാംപടികയറാന്‍ ഇരുമുടി കെട്ടു വേണം.

ശബരിമല വ്രതത്തെ പൊതുവെ മണ്ഡല വ്രതം എന്നാണ് അറിയപ്പെടുന്നത്. മണ്ഡലകാലം 41 ദിവസമാണ്. എന്താണ് 41 ന്റെ പ്രത്യേകത. എന്തുകൊണ്ട് മണ്ഡല വ്രതം 41 ദിവസമായി. പലരും പല രീതിയിലും ഇതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഭാരതത്തിലെ വ്രതങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കൃത്യമായ ജ്യോതിശാസ്ത്രത്തിന്റെ പങ്കുണ്ട്. ഉത്തരായണം യാഗങ്ങളുടെ ആരംഭം കുറിക്കുന്ന സമയമാണ്‌. ദക്ഷിണായനം പിതൃക്കളുടെ സമയമാണ്.

ഇനി എന്താണ് 41 ന്റെ പ്രത്യേകത എന്ന് നോക്കാം ഇവിടെ രണ്ട് രീതിയില്‍ വര്‍ഷം കണക്കാക്കുന്നു.1. 365 ദിവസമുള്ള സൂര്യ വര്‍ഷം രണ്ടാമത്തേത് 324 ദിവസമുള്ള ചന്ദ്ര വര്‍ഷം ഇത് തമ്മിലുള്ള അന്തരം 41 ദിവസമാണ് ഇതിനെ മണ്ഡലമായി കാണുന്നു. ഇനി ശബരിമല വ്രതവുമായി 41 ദിവസത്തെ ബന്ധം നോക്കാം നമ്മള്‍ കഴിക്കുന്ന ഭക്ഷണമാവട്ടെ ജീവിത ചര്യയാവട്ടെ ഫലവത്തായി മനുഷ്യ ശരീരത്തിലും മനസിലും ബുദ്ധിയിലും മാറ്റം വരുത്തണമെങ്കില്‍ 41 ദിവസം എടുക്കും എന്ന് ഭാരതീയ ആയുര്‍വേദാചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ നോക്കിയാല്‍ 41 ദിവസത്തെ വ്രതം സാധാരണ മനുഷ്യനെ തപസ്വിയാക്കി സ്വാമിയായി വളര്‍ത്തി അയാളിലെ ശാരീരികവും മാനസികവും ബൗദ്ധികവും ആയ മാറ്റം പൂര്‍ണ്ണമാക്കി അയ്യപ്പനായി മാറുന്നു .’തത്ത്വമസി’ ബോധം മനസില്‍ നിറയുന്നു. കൂടാതെ ആധുനിക ശാസ്ത്രപ്രകാരം ഒരുകോശം ജനിച്ച് വളര്‍ന്ന് നശിക്കാനെടുക്കുന്ന സമയം 41 ദിവസമാണ്. നാം കഴിക്കന്ന ആഹാരങ്ങള്‍ കോശങ്ങളായി മാറുന്നു. അങ്ങനെ നോക്കുമ്പോളും 41 ദിവസത്തെ കൃത്യമായവ്രതം ഒരുവനെ പുതിയ മനഷ്യനാക്കി മാറ്റുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button