Latest NewsNewsInternational

കാര്‍ പലചരക്ക് കടയിലേക്ക് ഇ‌ടിച്ചുകയറ്റിയ ശേഷം നഗ്നനായി ഇറങ്ങി ഓടി; മധ്യവയസ്കൻ അറസ്റ്റിൽ

പലചരക്ക് കടയിലേക്ക് കാര്‍ ഇ‌ടിച്ചുകയറ്റിയ ശേഷം നഗ്നനായി പുറത്തേയ്ക്ക് ഓടിയ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലാണ് സംഭവം. നാല്‍പ്പത് വയസിന് മുകളില്‍ പ്രായമുള്ള ഒരാളാണ് വ്യാഴാച്ച രാത്രി കടയിലേക്ക് കാർ ഇടിച്ചു കയറ്റിയതെന്നു സാക്ഷികൾ പറഞ്ഞു. 1995 മോഡല്‍ ഷെവര്‍ലെ ലുമിന കാറാണ് ഇയാള്‍ ഓടിച്ചിരുന്നത്. കാര്‍ അപകടത്തില്‍പ്പെട്ട ശേഷം വാഹനം വഴിയില്‍ ഉപേക്ഷിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

വാഹനം ഉപേക്ഷിച്ചു ഓടിയ ഇയാൾ അടുത്തുള്ള ഒരു റിട്ടയര്‍മെന്റ് ഹോമിന്റെ ഇടനാഴിയിലൂടെഓടുന്നതായി പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യ പരിശോധനക്കായി പ്രവേശിപ്പിച്ചെന്നും ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറ‍ഞ്ഞു.

read also:നിങ്ങൾക്ക് ഞാനുണ്ടാക്കിയ ബുദ്ധിമുട്ടുകളെ പറ്റി വേറൊരാൾ വീഡിയോ ചെയ്തു കണ്ടിരുന്നു, നിങ്ങൾ അത് കണ്ടിട്ടും പ്രതികരിക്കാത്തതെന്താണ്?

പ്രതിയുടെ വിശദവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പലചരക്ക് കടയുടെ മുന്‍വശത്തെ വാതിലുകള്‍ നശിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button