ലണ്ടൻ: പാർലമെന്റ് അംഗത്തിനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുന്നു. ആഷ്ഫീൽ എംപി ലീ ആൻഡേഴ്സണ് ആണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇദ്ദേഹവുമായി ബോറിസ് ജോണ്സണ് ചൊവ്വാഴ്ച അരമണിക്കൂറിലേറെ നേരിട്ട് സംസാരിക്കുകയുണ്ടായിരുന്നു. ബോറിസ് ജോണ്സണ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയുണ്ടായത്.
കോവിഡ് രോഗബാധിതനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരിന്നു. എന്നാൽ, നിലവിൽ രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്നും ഔദ്യോഗിക വസതിയിലിരുന്ന് താൻ ജോലികൾ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
Leave a Comment