Latest NewsNewsInternational

ആഗോളതലത്തിൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോവിഡ് ബാധിച്ച് മരിച്ചത് 6,613 പേ​ർ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആഗോളതലത്തിൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോവിഡ് ബാധിച്ചു മരിച്ചത് 6,613 പേ​ർ. ഇ​തോ​ടെ ലോ​ക​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം 1,324,025 ആ​യി ഉയർന്നിരിക്കുന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 489,283 പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി കൊറോണ വൈറസ് രോ​ഗം സ്ഥിരീകരിച്ചത് . ഇ​തോ​ടെ ലോകത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 54,804,194 ആ​യി ഉയർന്നിരിക്കുകയാണ്. ഇ​തു​വ​രെ 38,129,282 പേ​ര്‍ കോ​വി​ഡി​ല്‍ നി​ന്നും രോ​ഗ​മു​ക്തി നേ​ടി​. 15,350,887 പേർ ഇ​പ്പോ​ഴും രോ​ഗം ബാ​ധി​ച്ച്‌ ചി​കി​ത്സ​യിൽ തുടരുകയാണ് . ഇ​തി​ല്‍ 98,810 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം ലഭിച്ചിരിക്കുന്നത്.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, ഫ്രാ​ന്‍​സ്, റ​ഷ്യ, സ്പെ​യി​ന്‍, ബ്രി​ട്ട​ന്‍, അ​ര്‍​ജ​ന്‍റീ​ന, കൊ​ളം​ബി​യ, ഇ​റ്റ​ലി. എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മുന്നിൽ നിൽക്കുന്ന രാ​ജ്യ​ങ്ങ​ള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button