Latest NewsIndia

മഹാസഖ്യത്തിന്റെ കണക്കുകൂട്ടലുകളെല്ലാം തകർന്നു, ഇന്ന് നിതീഷിന്റെ സത്യപ്രതിജ്ഞ: സുശീല്‍ കുമാര്‍ മോദി കേന്ദ്രത്തിലേക്ക്​; ബിഹാറില്‍ നിതീഷിന്​ പുതിയ ഉപമുഖ്യമന്ത്രി

സുശീല്‍ മോദിയെ സഭാ നേതാവായി തിരഞ്ഞെടുത്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ എന്‍.ഡി.എ തിരഞ്ഞെടുത്തു. തുടര്‍ച്ചയായ നാലാം തവണയാണ്​ നിതീഷ്​ കുമാര്‍ ബിഹാര്‍ മുഖ്യമ​ന്ത്രിയാവുന്നത്. ദിവസങ്ങള്‍ നീണ്ട് അനിശ്ചിതത്വത്തിനൊടുവിലാണ് എന്‍.ഡി.എ യോ​ഗം നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി ഉപമുഖ്യമന്ത്രിയാകും.നിതീഷ് ഉടന്‍ ഗവര്‍ണറെ കാണും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ മേല്‍നോട്ടത്തിലായിരുന്നു യോഗം.

ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തര്‍കിഷോര്‍ പ്രസാദിനെ തിരഞ്ഞെടുത്തു. നിലവിലെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ് ഇക്കാര്യം അറിയിച്ചത്. കത്തിഹാര്‍ എംഎല്‍എയാണ് തര്‍കിഷോര്‍ പ്രസാദ്. നിയമസഭാ കക്ഷി ഉപനേതാവായി ബെട്ടിയ എംഎല്‍എ രേണു ദേവിയെ തിരഞ്ഞെടുത്തു. നോനിയ സമുദായാംഗമായ രേണു ദേവി ഇത് നാലാം തവണയാണ് എംഎല്‍എയാകുന്നത്.

സുശീല്‍ കുമാര്‍ മോദി തന്നെ സഭാകക്ഷി നേതാവായി തുടരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സുശീല്‍ മോദിയെ സഭാ നേതാവായി തിരഞ്ഞെടുത്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി തര്‍കിഷോര്‍ പ്രസാദിനെ സഭാ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.

തര്‍കിഷോര്‍ പ്രസാദിന്റെ തിരഞ്ഞെടുപ്പില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന നിലപാടിലാണ് സുശീല്‍ കുമാര്‍ മോദി. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ തനിക്ക് അര്‍ഹമായ എല്ലാ പദവികളും ബിജെപിയും സംഘപരിവാറും തന്നിട്ടുണ്ടെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

തനിക്ക് ലഭിച്ചത് പോലുള്ള പരിഗണന മറ്റാര്‍ക്കും ലഭിച്ചിട്ടുണ്ടാകില്ല. തനിക്ക് പാര്‍ട്ടി ഏല്‍പ്പിക്കുന്ന ദൗത്യം നിര്‍ഹിക്കുമെന്നും സുശീല്‍ മോദി പറഞ്ഞു. സഭാകക്ഷി നേതാവായി പുതിയ നേതാവ് വന്നതോടെ അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് സുശീല്‍ മോദി പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button