COVID 19CinemaLatest NewsNews

കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടുപിടിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് നടൻ

ചെന്നൈ: കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടുപിടിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് നടൻ നന്ദമൂരി ബാലകൃഷ്ണ പറയുന്നു. ഒരു പൊതുപരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്.

കൊറോണ വെെറസ് ഒരിക്കലും ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകില്ല. കോവിഡിനൊപ്പം ജീവിക്കാൻ നാം പഠിക്കണം. ഇതിന് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല. ഇനി കണ്ടു പിടിക്കാനും പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കണമെന്ന് ചിലർ തെറ്റായി ഉപദേശം നൽകുന്നു. എന്നാൽ ഈ സമയത്ത് രണ്ടു നേരവും ചൂടുവെള്ളത്തിൽ തന്നെ കുളിക്കുക. നമ്മുടെ രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുക, രോ​ഗത്തെ ചെറുക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും ബാലകൃഷ്ണ പറഞ്ഞു.

Related Articles

Post Your Comments


Back to top button