Latest NewsNewsInternational

ട്രം​പി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് അ​മേ​രി​ക്ക പ​ല​താ​യി വി​ഭ​ജിക്കപ്പെട്ടെന്ന ആരോപണവുമായി ഒബാമ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് അ​മേ​രി​ക്ക പ​ല​താ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടെ​ന്ന് ആരോപണവുമായി മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ രംഗത്ത് എത്തിയിരിക്കുന്നു. ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം ഇ​തി​ൽ നി​ന്നു​ള്ള തി​രി​ച്ചു​വ​ര​വി​ന് സജ്ജമാകുമെന്നും ഒ​ബാ​മ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മാ​യ ബി​ബി​സി​ക്കു ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ധ്രു​വീ​ക​രി​ക്ക​പ്പെ​ട്ട രാ​ജ്യ​ത്തെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്കും ഐക്യതയിലേക്കും മ​ട​ക്കി​ക്കൊ​ണ്ടു വ​ര​ണ​മെ​ങ്കി​ൽ അ​ടി​സ്ഥാ​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ പോ​ലും ഇ​നി മാ​റ്റ​മു​ണ്ടാ​ക​ണമെന്ന് ഒ​ബാ​മ പറയുകയുണ്ടായി. കൂടാതെ, രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളി​ൽ ഒ​രു​മ വ​ള​ര​ണം. ഒ​രാ​ൾ മ​റ്റൊ​രാ​ളം കേ​ൾ​ക്കാ​നും പ​രി​ഗ​ണി​ക്കാ​നും ത​യാ​റാ​ക​ണമെന്നും അ​ദ്ദേ​ഹം പറഞ്ഞു.

എ​ന്നാ​ൽ അതേസമയം , ഈ ​ഒ​രു ത​വ​ണ കൊ​ണ്ടൊ​ന്നും ട്രം​പ് ഭ​ര​ണ​കൂ​ടം അ​മേ​രി​ക്ക​യി​ലു​ണ്ടാ​ക്കി​യ അ​ന്തഛി​ദ്ര​ങ്ങ​ൾ തു​ട​ച്ചു​നീ​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കുകയുണ്ടായി .

shortlink

Related Articles

Post Your Comments

Related Articles


Back to top button