FashionBeauty & StyleHealth & Fitness

വിണ്ടുകീറിയ പാദമാണോ? കിടിലനൊരു പ്രതിവിധി ഇതാ…..

മുഖത്തിന്‍റെ സൗന്ദര്യം കാത്തുസൂക്ഷിക്കാനായി രാവും പകലും വിപുലമായ സൗന്ദര്യ സംരക്ഷണ മാർഗങ്ങളിൽ ഏർപ്പെടുന്നവര്‍ പലപ്പോഴും പാദങ്ങള്‍ വേണ്ടവിധം പരിപാലിക്കാറില്ല. എന്നാല്‍ ചിലര്‍ പാദസംരക്ഷണത്തിനായി ബ്യൂട്ടിപാര്‍ലറിലേക്കും മറ്റും പോകാറുമുണ്ട്​. എന്നാൽ ഇവ സ്വന്തം വീട്ടിൽ വളരെ ലളിതമായി ചെയ്യാവുന്നതേയുള്ളൂ.

ഇതിനായി ആദ്യം ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചൂടുവെള്ളത്തില്‍ ചേര്‍ത്തിളക്കുക. ശേഷം ഈ ലായനിയില്‍ പാദങ്ങള്‍ 20 മിനിറ്റ് മുക്കി വയ്ക്കണം. കാലിലെ വരണ്ട ചര്‍മ്മത്തിനിടയില്‍ ബേക്കിംഗ് സോഡയെത്തി ചര്‍മ്മം മൃദുവാക്കാനിത് സഹായിക്കും. ശേഷം കാല്‍ പുറത്തെടുത്ത് പതുക്കെ പ്യൂമിക് സ്റ്റോണ്‍ വച്ചുരയ്ക്കുക. ഇത് ഈ ഭാഗത്തെ മൃതകോശങ്ങള്‍ നീക്കാന്‍ സഹായിക്കും. ഇത് പതിവായി ചെയ്യുന്നത് വിണ്ടുകീറിയ പാദങ്ങള്‍ക്ക് ഏറേ ഗുണകരമാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button