Latest NewsNewsInternational

22 വര്‍ഷം നീണ്ട പ്രതികാരക്കണക്ക് അമേരിക്ക പൂര്‍ത്തിയാക്കി…. കൊന്നുതള്ളിയത് അല്‍ഖായിദ നമ്പര്‍ 2 നേതാവ് അബു മുഹമ്മദ് അല്‍ മാസ്രിയെയും ഒസാമ ബിന്‍ ലാദന്റെ മരുമകളേയും

 

വാഷിംഗ്ടണ്‍ : അങ്ങനെ അമേരിക്ക അതും വിജയകരമായി പൂര്‍ത്തിയാക്കി. 22 വര്‍ഷം നീണ്ട പ്രതികാരക്കണക്കാണ് അമേരിക്ക നടത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജന്‍സികളില്‍  ഒന്നായ
ഇസ്രയേലിന്റെ മൊസാദിനെ കൂട്ടുപിടിച്ചാണ് അമേരിക്ക ആ ദൗത്യം പൂര്‍ത്തീകരിച്ചത്. അല്‍ഖായിദ നമ്പര്‍ 2 നേതാവ് അബു മുഹമ്മദ് അല്‍ മാസ്രിയെയും മകള്‍ മറിയത്തെയും. മറിയം ഉസാമ ബിന്‍ ലാദന്റെ മരുമകള്‍ കൂടിയാണ് ഇവര്‍. വിധവയായ ശേഷം അല്‍ഖായിദയെ നയിക്കാനും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും ഇവര്‍ സജീവമായി മുന്നോട്ടുവന്നിരുന്നു.

Read Also : തീവ്രവാദികളെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യങ്ങളുണ്ട്, അവരാണ് തീവ്രവാദത്തിന് വളംവെച്ചു കൊടുക്കുന്നത്…. പാകിസ്ഥാനെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎസിന്റെ കൃത്യമായ നിര്‍ദേശത്തിന് പിന്നാലെയാണ് അല്‍ഖായിദ തലവന്റെ തല അടക്കം ഇസ്രയേല്‍ ചാരന്മാര്‍ എടുത്തത്. ഇറാനില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഭീകരനെ കഴിഞ്ഞ ഓഗസ്റ്റ് 7ന് ആണ് ടെഹ്‌റാന്‍ നഗരപ്രാന്തത്തില്‍ വച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവച്ചുകൊന്നത്.

1998ല്‍ ആഫ്രിക്കയിലെ 2 യുഎസ് എംബസികളില്‍ ആക്രമണം നടത്തിയതിനു പിന്നില്‍ അല്‍ മസ്‌രിയാണ്. ഈജിപ്ത് സ്വദേശിയായ ഇയാള്‍ അല്‍ ഖായിദയുടെ ഇപ്പോഴത്തെ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയുടെ വലംകയ്യായിരുന്നു. അബു മുഹമ്മദും മകള്‍ മറിയവും ഇറാനില്‍ ഒളിച്ചിരിക്കുന്നതായി ബ്രിട്ടിഷ് ഡെയ്ലി മെയില്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുശേഷം, മൊസാദ് സ്‌ട്രൈക്ക് ടീം ഓഗസ്റ്റ് 7 ന് അവരുടെ ശത്രുരാജ്യമായ ഇറാനിലേക്ക് ചരിത്ര രഹസ്യാന്വേഷണ ദൗത്യം നടത്തുകയായിരുന്നു. അമേരിക്കയിലെ ട്രംപ് ഭരണകൂടം ടെഹ്റാനില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചുകൊണ്ടിരുന്ന സമയത്താണ് മൊസാദ് ഈ ദൗത്യം നിര്‍വഹിച്ചത്.

 

അന്നത്തെ അല്‍ഖായിദ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന്റെ സൂത്രധാരന്‍ അബു മുഹമ്മദായിരുന്നു. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ അബു മുഹമ്മദിനെ കണ്ടെത്തുന്നവര്‍ക്ക് 1 കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മൊസാദിന്റെ വധിക്കല്‍ ദൗത്യം നടത്തിയത് രാത്രി ഒന്‍പതിനായിരുന്നു. ഓഗസ്റ്റ് 7 ന് ആയുധധാരികളായ രണ്ടുപേര്‍ കാര്‍ നിര്‍ത്തി അബു മുഹമ്മദിനെയും മകളെയും വെടിവച്ചു കൊല്ലുകയായിരുന്നു. ആക്രമണം ആരും അറിയാതിരിക്കാന്‍ മൊസാദ് ആക്രമണകാരികള്‍ സൈലന്‍സറുകള്‍ ഘടിപ്പിച്ച റൈഫിളുകളാണ് ഉപയോഗിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button