Latest NewsInternational

ന്യൂസിലാന്‍ഡ് പൊലീസ് സേനയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുസ്ളീം കോണ്‍സ്റ്റബിള്‍ സീന അലിക്ക് ഹിജാബ് അനുവദിച്ച് സർക്കാർ

ന്യൂസിലാന്‍ഡില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട പൊലീസ് സേനയില്‍ അന്‍പത് ശതമാനവും സ്ത്രീകളാണ്.

ഹിജാബ് പൊലീസ് യൂണിഫോമിന്റെ ഭാഗമാക്കി ചരിത്രം സൃഷ്ടിച്ച് ന്യൂസിലാന്‍ഡ്. ന്യൂസിലാന്‍ഡ് പൊലീസ് സേനയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍സ്റ്റബിള്‍ സീന അലിയാണ് ഹിജാബ് ധാരിയായ ആദ്യ പൊലീസ് ഉദ്യോഗസ്ഥ. ന്യൂസിലാന്‍ഡില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട പൊലീസ് സേനയില്‍ അന്‍പത് ശതമാനവും സ്ത്രീകളാണ്.

ഇതില്‍ തന്നെ കുടിയേറ്റക്കാരായി വന്ന പൗരന്‍മാരും ഉള്‍പ്പെടുന്നതായി മനുഷ്യാവകാശ സംഘടനയായ ഗ്ലോബല്‍ സിറ്റിസണിന്റെ റിപ്പോര്‍ട്ട് പറയുന്നു. സേനയെ കൂടുതല്‍ ബഹുസ്വരമാക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് യൂണിഫോമിന്റെ ഭാഗമാക്കിയതെന്ന് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവെച്ച ന്യൂസിലാന്‍ഡ് പൊലീസ് അറിയിച്ചു.

read also: അനധികൃത സ്വത്തു സമ്പാദനം, ജയലളിതയുടെ തോഴി വികെ ശശികല ജനുവരിയില്‍ ജയില്‍ മോചിതയായേക്കും : തമിഴ് രാഷ്ട്രീയത്തിൽ ഇനി നിർണ്ണായക നീക്കങ്ങൾ

ഹിജാബ് യൂണിഫോം പുറത്തിറക്കിയത് അഭിമാനകരമായ കാര്യമായി തോന്നുന്നതായി സീന അലി പറഞ്ഞു. ധാരാളം മുസ്‍ലിം വനിതകള്‍ സേനയില്‍ ചേരേണ്ടതുണ്ടെന്നും സീന അലി പറഞ്ഞു. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തിന് ശേഷമാണ് പൊലീസില്‍ ചേരാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.

ന്യൂസിലാന്‍ഡ് പൊലീസ് സേനയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുസ്ളീം കോണ്‍സ്റ്റബിള്‍ സീന അലിക്ക് ഹിജാബ് അനുവദിച്ച് സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button