Latest NewsNews

ബാങ്ക് തകരുമെന്ന വിവരം ധനകാര്യ വിദ​ഗ്ധൻ എങ്ങനെ നേരത്തെ അറിഞ്ഞു?; യെസ് ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പെടാൻ പോവുകയാണെന്ന് ഞാൻ പറഞ്ഞിരുന്നു; ബാങ്കിന്റെ ആഭ്യന്തര രഹസ്യ വിവരങ്ങൾ ചോർത്തിയത് കിഫ്ബിക്ക്; ആഞ്ഞടിച്ച് സന്ദീപ് ജി വാര്യർ

ആഭ്യന്തര രഹസ്യ വിവരങ്ങൾ ചോർത്തുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്

ബാങ്കുകളുടെ ആഭ്യന്തര രഹസ്യ വിവരങ്ങൾ ചോർത്തുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. ബാങ്കിംഗ് രംഗത്തെ അതികായർ പലരും ഈ കുറ്റത്തിന് ജയിലിലായിട്ടുണ്ടെന്ന് സന്ദീപ് ജി വാര്യർ.

യെസ് ബാങ്ക് ഡയറക്ടറായിരുന്ന വിജയൻ ബാങ്കിൻ്റെ ഇൻസൈഡ് ഇൻഫർമേഷൻ സെലക്ടീവായി കിഫ്ബിക്ക് ചോർത്തി എന്നതാണ് കേസ്. മലയാളിയല്ലേ , കേരളത്തിന് ഒരു സഹായം ചെയ്തേക്കാം എന്നു കരുതി ചോർത്തിയതല്ല.

പൊതുമേഖല ബാങ്കുകളുടെ സംരക്ഷക വേഷം കെട്ടിയാടുന്ന ഇടതുപക്ഷം , പൊതുപണം ലാഭം മാത്രം പ്രതീക്ഷിച്ച് സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചതിൻ്റെ ന്യായീകരണം ചുരുങ്ങിയ പക്ഷം കേന്ദ്ര പദ്ധതികൾക്ക് അള്ളു വയ്ക്കുന്ന ദേശസാൽകൃത കമ്മി ബാങ്ക് ആപ്പീസർമാർക്കെങ്കിലും മനസിലായാൽ മതിയായിരുന്നുവെന്ന് സന്ദീപ് ജി വാര്യർ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം….

 

യെസ് ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പെടാൻ പോവുകയാണെന്ന് ഞാൻ ആഴ്ചകൾക്ക് മുമ്പേ ആലപ്പുഴയിൽ പത്രസമ്മേളനം നടത്തി പറഞ്ഞതാണ്.

യെസ് ബാങ്ക് ഡയറക്ടറായിരുന്ന വിജയൻ ബാങ്കിൻ്റെ ഇൻസൈഡ് ഇൻഫർമേഷൻ സെലക്ടീവായി കിഫ്ബിക്ക് ചോർത്തി എന്നതാണ് കേസ്. മലയാളിയല്ലേ , കേരളത്തിന് ഒരു സഹായം ചെയ്തേക്കാം എന്നു കരുതി ചോർത്തിയതല്ല , മറിച്ച് കിഫ്ബിയുടെ തലപ്പത്തേക്ക് വിജയനെ കൊണ്ടുവരാൻ അതിനും രണ്ട് മാസം മുമ്പ് തന്നെ കേരള സർക്കാർ കേന്ദ്ര സർക്കാരിനോട് അനുമതി തേടി കത്തയച്ചിരുന്നു. അതായത് കോൺഫ്ളിക്ട് ഓഫ് ഇൻറസ്റ്റ് വിജയനുണ്ടായിരുന്നു എന്ന് തെളിയിക്കാൻ ആ രേഖ ധാരാളമാവും. ബാങ്കുകളുടെ ആഭ്യന്തര രഹസ്യ വിവരങ്ങൾ ചോർത്തുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്.

ബാങ്കിംഗ് രംഗത്തെ അതികായർ പലരും ഈ കുറ്റത്തിന് ജയിലിലായിട്ടുണ്ട്.
ബാങ്ക് അല്ല ലിസ്റ്റഡ് സ്വകാര്യ കോർപ്പറേറ്റ് ‘കുത്തക’ ആയാൽ പോലും ഇൻസൈഡർ ഇൻഫർമേഷൻ പങ്ക് വയ്ക്കുന്നത് സെബി വിലക്കിയിട്ടുള്ളതാണ്, പലതരത്തിലും ഗൗരവ സ്വഭാവമുള്ള കുറ്റകൃത്യവുമാണ്.

ഇവിടെ കിഫ്ബിക്ക് പണം നഷ്ടപ്പെട്ടോ എന്ന ബാലിശമായ വാദമല്ല , ബാങ്ക് തകരുമെന്ന വിവരം തോമസ് ഐസക്ക് എങ്ങനെ നേരത്തെ അറിഞ്ഞു എന്നതാണ് ചോദ്യം . യെസ് ബാങ്കിൽ ജീവനക്കാരുടെ ശമ്പള എക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്ന കേരളത്തിലെ ഒന്നാം നമ്പർ മാധ്യമ സ്ഥാപനം പോലും ബാങ്ക് പൊളിഞ്ഞ വിവരം നേരത്തെ അറിഞ്ഞില്ല എന്നതോർക്കണം. യെസ് ബാങ്ക് തട്ടിപ്പു കേസിൽ ബാങ്കിലെ പ്രമുഖർ ,റാണ കപൂർ അടക്കമുള്ളവർ അറസ്റ്റിലാണ് .

 

https://www.facebook.com/Sandeepvarierbjp/posts/4695201697188226

 

പൊതുമേഖല ബാങ്കുകളുടെ സംരക്ഷക വേഷം കെട്ടിയാടുന്ന ഇടതുപക്ഷം , പൊതുപണം ലാഭം മാത്രം പ്രതീക്ഷിച്ച് സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചതിൻ്റെ ന്യായീകരണം ചുരുങ്ങിയ പക്ഷം കേന്ദ്ര പദ്ധതികൾക്ക് അള്ളു വയ്ക്കുന്ന ദേശസാൽകൃത കമ്മി ബാങ്ക് ആപ്പീസർമാർക്കെങ്കിലും മനസിലായാൽ മതിയായിരുന്നു

https://www.facebook.com/Sandeepvarierbjp/posts/4695201697188226

 

shortlink

Post Your Comments


Back to top button