Latest NewsEducationNews

ന്യൂനപക്ഷ വിദ്യാർഥികൾക്കായുളള മെറിറ്റ് കം മീൻസ് സ്‌കോളർഷിപ് 30 വരെ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായങ്ങളിൽപ്പെടുന്ന പ്രൊഫഷണൽ/ടെക്‌നിക്കൽ കോഴ്‌സുകൾക്ക് പഠിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് ഈമാസം 30 വരെ ഓൺലൈനായി എം.സി.എം സ്‌കോളർഷിപിന് അപേക്ഷിക്കാം.

2019-20 അധ്യായനവർഷം രജിസ്‌ട്രേഷൻ പൂർത്തികരിക്കാത്ത പ്രൊഫഷണൽ/ടെക്‌നിക്കൽ കോഴ്‌സുകൾ നടത്തുന്ന സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റി/കോളേജകളും സാധുവായ എ.ഐ.എസ്.എച്ച്.ഇ കോഡ് ലഭ്യമാക്കി നാഷണൽ സ്‌കോളർഷിപ് പോർട്ടലിൽ രജിസ്‌ട്രേഷൻ പൂർത്തികരിക്കേണ്ടതാണ്.

സ്ഥാപനങ്ങളിൽ ലഭിച്ചിട്ടുളള ഓൺലൈൻ അപേക്ഷകൾ സമയബന്ധിതമായി സൂക്ഷ്മ പരിശോധന നടത്തി സംസ്ഥാന നോഡൽ ഓഫീസിലേക്ക് അയക്കേണ്ടതുണ്ട്. വിവരങ്ങൾക്ക്: 0471 2561214, 9497723630, www.minorityaffairs.gov.in, https://nsp.gov.in

shortlink

Related Articles

Post Your Comments

Related Articles


Back to top button