Latest NewsKeralaNews

മൂന്ന് തവണ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തന്നെ ഒരു യോഗത്തിലും പങ്കെടുപ്പിക്കരുതെന്ന് ഫത്വ പുറപ്പെടുവിച്ചിട്ടുള്ളത് സിപിഎം മാത്രം : അഡ്വ. ജയശങ്കര്‍ …. ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം തന്നെ പേടിയ്ക്കുന്നത് എന്തിന് ?

 

കൊച്ചി : സിപിഎം മാത്രമാണ് ഒരു യോഗത്തിലും തന്നെ പങ്കെടുപ്പിക്കരുതെന്ന് ഫത്വ പുറപ്പെടുവിച്ചിട്ടുള്ളത് അഡ്വ. ജയശങ്കര്‍.
കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വിരുദ്ധമായാണ് ജയശങ്കര്‍ അടക്കമുള്ള ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നും, ചാനലുകളില്‍ വന്നിരുന്നു നേതാക്കളെ നിശിതമായി വിമര്‍ശിക്കുന്നത് ഉള്‍ക്കൊള്ളാനാകില്ല എന്ന കാരണമാണ് സി പി എം വിലക്കിന് ന്യായീകരണമായി മുന്നോട്ടുവയ്ക്കുന്നത്.

Read Also : അഡ്വ. ജയശങ്കര്‍ ചാനല്‍ ഡിബേറ്റില്‍ പങ്കെടുത്തു എന്നതു കൊണ്ട് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും ഇറങ്ങി പോയതിന് ഷംസീര്‍ എംഎല്‍എയുടെ വിശദീകരണം : ഏഷ്യാനെറ്റിന് മുന്നില്‍ വിനീത വിധേയരായി നില്‍ക്കേണ്ട ഗതികേട് സിപിഎമ്മിനില്ല; ചാനലിന്റെ താരാട്ട് കേട്ടല്ല ഞങ്ങള്‍ വളര്‍ന്നത്

എന്നാല്‍ മൂന്ന് തവണ സി പി ഐ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ആളാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഡ്വ. ജയശങ്കര്‍. ജാതി, മത ഭേദമന്യേ എല്ലാ സംഘടനകളും, രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സമ്മേളനങ്ങള്‍ക്കും മറ്റും തന്നെ ക്ഷണിക്കാറുണ്ടെന്ന് ജയശങ്കര്‍ പറയുന്നു. സ്വന്തം ജാതിസമൂഹമായ എന്‍ എസ് എസ് മാത്രമാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും, ഇതിന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രത്യേക നിര്‍ദേശമുണ്ടെന്നും ജയശങ്കര്‍ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button