KeralaLatest NewsNews

ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് കല്ല്യാണ പന്തലില്‍ നിന്നും ചെക്കനും പെണ്ണും

തിരുവനന്തപുരം കോര്‍പറേഷനിലെ മേലാംകോട് വാര്‍ഡില്‍ കോളിംഗ് ബെല്ല് കേട്ട് കതക് തുറന്ന വീട്ടുകാര്‍ ഞെട്ടിപ്പോയി. മുന്നില്‍ കല്ല്യാണ വേഷത്തില്‍ ചെക്കനും പെണ്ണും. കാര്യം അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്കും സമാധാനമായി. കുടുംബ സുഹൃത്ത് കൂടിയായ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് വന്നതാണ്. മേലാംകോട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശ്രീദേവിയ്ക്ക് വേണ്ടി താരപ്രചാരകരായി എത്തിയതാണ് നവദമ്പതികളായ നീതുവും കിച്ചുവും.

കോര്‍പറേഷനിലെ ബിജെപി യുടെ സിറ്റിംഗ് സീറ്റാണ് മേലാംകോട്. കഴിഞ്ഞതവണ പാപ്പനംകോട് സജി 2400 വോട്ട് ഭൂരിപക്ഷത്തില്‍ എതിരാളികളെ നിഷ്പ്രഭരാക്കി പിടിച്ചെടുത്ത മേലാംകോട് വാര്‍ഡ് തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി യുടെ ഉരുക്ക് കോട്ടയാണ്. ഇത്തവണയും താമര തന്നെ വിരിയും എന്ന ഉറച്ച വിജയ പ്രതീക്ഷയിലാണ് പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button