Latest NewsNewsIndia

സിഎഎ ആക്​ടിവിസ്റ്റിന്റെ ചിത്രം വരച്ചു; അഞ്ചുപേര്‍ അറസ്​റ്റില്‍

പൊതുസ്ഥലത്ത്​ ചിത്രം വരയ്​ക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന്​ പറഞ്ഞാണ്​ പോലീസ്​ നടപടി.

ന്യൂഡല്‍ഹി: സി.എ.എ വിരുദ്ധ പ്രക്ഷോഭ നേതാവിന്റെ ചിത്രം മതിലില്‍ വരച്ചതിനെ തുടർന്ന്​ അഞ്ചുപേര്‍ അറസ്​റ്റില്‍. അസമിലെ ഗുവാഹത്തിയിലാണ്​ സംഭവം. സി.എ.എ ആക്​ടിവിസ്​റ്റ്​ അഖില്‍ ഗൊഗോയ്​യുടെ ചിത്രം അങ്ക ആര്‍ട്​സ്​ കലക്​ടീവ്​ സംഘത്തിലെ ചിത്രകാരന്‍മാരാണ്​ വരച്ചത്​. മതിലില്‍ വരച്ച ചിത്രം പോലീസ്​ സാന്നിധ്യത്തില്‍തന്നെ മായ്​പ്പിച്ചുവെന്നും ചിത്രകാരന്‍മാര്‍ ആരോപിച്ചു.

2019 ഡിസംബറിലാണ്​ പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിനിടെ അഖില്‍ ഗൊഗോയ്​ അറസ്​റ്റിലാകുന്നത്​. ഇപ്പോഴും ജയിലില്‍ കഴിയുകയാണ്​ അദ്ദേഹം. ക്രിഷക് മുക്തി​ സങ്കരം സമിതി നേതാവ്​ കൂടിയായ അഖില്‍ ​ഗൊഗോയെ സി.എ.എക്കെതിരായ അക്രമാസക്തമായ പ്രക്ഷോഭത്തില്‍ പങ്കുണ്ടെന്ന്​ ആരോപിച്ചാണ്​ ജയിലില്‍ അടച്ചിരിക്കുന്നത്​. പ്രക്ഷോഭത്തിന്​ നേരെ ​പോലീസ്​ നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ല​പ്പെട്ടിരുന്നു.

Read Also: കോവാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം ഇന്ന്; ആദ്യ വാക്‌സിൻ ആരോഗ്യമന്ത്രിക്ക്

എന്നാൽ പൊതുസ്ഥലത്ത്​ ചിത്രം വരയ്​ക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന്​ പറഞ്ഞാണ്​ പോലീസ്​ നടപടി. ദ്രുബജിത് ശര്‍മ​, രാഹുല്‍ ലഹോന്‍, കുല്‍ദീപ്​ ശര്‍മ, ബുള്‍ബുള്‍ ദാസ്​, കോളജ്​ വിദ്യാര്‍ഥിയായ പ്രഞ്​ജാല്‍ കലിത എന്നിവരാണ്​ അറസ്​റ്റിലായത്​. ബസിസ്​ത പോലീസ്​ സ്​റ്റേഷനില്‍ മൂന്നുമണിക്കൂറോളം ഇവരെ പിടിച്ചുവെച്ച ശേഷം പിന്നീട്​ വിട്ടയച്ചു.

‘2019 ഡിസംബറില്‍ അഖില്‍ ഗൊഗോയ്​യെ അറസ്​റ്റ്​ ചെയ്​തതിലും അനധികൃതമായി ജയില്‍ അടച്ചിരിക്കുന്നതിനുമെതിരായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനാണ്​ മതിലില്‍ ചിത്രം വരച്ചത്​. സംസ്​ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാറിന്റെ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ചിത്രം വരയ്​ക്കാനാണ്​ തീരു​മാനം. ജനാധിപത്യത്തിനുവേണ്ടി ശക്തമായ ശബ്​ദം ഉയര്‍ത്തുകയും വേണം’ -ചിത്രകാരില്‍ ഒരാളായ ദ്രുബജിത്​ ശര്‍മ ദേശീയമാധ്യമമായ ഡെക്കാന്‍ ഹെ​റാള്‍ഡിനോട്​ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button